Drugs Seized | 'ബെംഗളൂറില്‍ നിന്ന് വാങ്ങി കേരളത്തില്‍ വില്പന'; 2.30 ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
Mar 23, 2024, 10:55 IST
മംഗ്‌ളൂറു: (KasargodVartha) 2.30 ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് മംഗ്‌ളൂറില്‍ അറസ്റ്റില്‍. മംഗ്‌ളൂറു സ്വദേശിയായ എ അബ്ദു സമദ് എന്ന ചമ്മുവിനെയാണ് (36) സിസിബി പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂറില്‍നിന്ന് വാങ്ങി മംഗ്‌ളൂറിലും കേരളത്തിലും എംഡിഎംഎ വില്പന നടത്തുന്നതാണ് യുവാവിന്റെ പതിവെന്നും ഇയാളില്‍ നിന്ന് 2.30 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
മംഗ്‌ളൂറു നഗരത്തില്‍ നെഹ്‌റു മൈതാനിയില്‍ ഇടപാടുകാര്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് പൊലീസ് എത്തിയത്. മയക്കുമരുന്ന്, ഡിജിറ്റല്‍ അളവ് തൂക്ക യന്ത്രം, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Mangalore-News, Top-Headlines, Mangaluru News, Youth, Arrested, Drugs, Worth, 2.30 Lakhs, CCB Police, Case, Bengaluru, Kerala, Sales, Mangaluru: Youth arrested with drugs worth 2.30 lakhs.