Found Dead | 3 ആണ്‍മക്കള്‍ മദ്യലഹരിയില്‍ ഏറ്റുമുട്ടി; പിന്നാലെ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മംഗ്‌ളൂറു: (www.kasargodvartha.com) മൂന്ന് ആണ്‍മക്കള്‍ മദ്യലഹരിയില്‍ വഴക്കിട്ട് ഏറ്റുമുട്ടിയതിന് പിന്നാലെ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുല്‍കി ലിങ്കപ്പയ്യ വനമേഖലയില്‍ കൊറമ്പെട്ടു കോളനിയിലെ സുമിത്രയാണ് (44) മരിച്ചത്. ഇവരുടെ മക്കള്‍ മഞ്ചുനാഥ് (25), സഞ്ജീവ(22), പ്രഹ്ലാദ് എന്ന പ്രഭു(19) എന്നിവരെ വെള്ളിയാഴ്ച (01.09.2023) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച 11.30 ഓടെ മൂന്ന് മക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുകയും ഏറ്റുമുട്ടുകയും ചെയ്തു. ഈ രംഗം കണ്ടുനില്‍ക്കാനാവാതെ സുമിത്ര വീടിന്റെ ഉത്തരത്തില്‍ സാരി കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.
പണമ്പൂര്‍ പൊലീസ് അസി. കമീഷനര്‍, മുല്‍കി പൊലീസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Obituary, Top-Headlines, Mangaluru News, Found dead, Mother, Drunken, Fight, Mangalore-News, Mangaluru: Mother found dead after three sons had drunken fight.