Blast | മംഗ്‌ളൂറില്‍ ഓടോറിക്ഷയില്‍ സ്‌ഫോടനം; ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്; നഗരം ഭീതിയില്‍
സൂപ്പി വാണിമേല്‍
മംഗ്‌ളൂറു: (www.kasargodvartha.com) ശനിയാഴ്ച രാത്രി നഗരത്തില്‍ നാഗോറിയില്‍ ഓടോറിക്ഷയില്‍ സ്‌ഫോടനം. ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. അതേസമയം സ്‌ഫോടനം യാദൃശ്ചികമല്ലെന്നും ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള തീവ്രവാദ പ്രവർത്തനമാണെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് ട്വിറ്ററിൽ കുറിച്ചു. സംഭവം കർണാടക സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷിക്കുകയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ബാറ്ററി ഘടിപ്പിച്ച പ്രഷർകുകറാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.ദുരൂഹ സാഹചര്യത്തിലെ സ്‌ഫോടനം നഗരത്തില്‍ ഭീതി പരത്തി. നാഗോറിയില്‍ നിന്ന് കയറിയ യാത്രക്കാരനുമായി പമ്പുവെല്‍ ഭാഗത്തേക്ക് പുറപ്പെട്ടതായിരുന്നു ഓടോറിക്ഷ. അല്‍പം ഓടിയപ്പോഴേക്കും സ്‌ഫോടനവും തീപിടുത്തവുമുണ്ടായി.
Karnataka | Not accidental but Act of Terror, says DGP Karnataka on Mangalore auto rickshaw blast#MangloreBlast #AutorickshawBlast
— DD News (@DDNewslive) November 20, 2022
ഡ്രൈവര്‍ക്കും യാത്രക്കാരനും സാരമായി പൊള്ളലേറ്റു. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴിയില്‍ നിന്നേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ. യാത്രക്കാരന്റെ കൈയില്‍ സഞ്ചി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. സംഭവം നഗരത്തില്‍ സൃഷ്ടിച്ച ഭീതിയുടെ പശ്ചാത്തലത്തില്‍ എല്ലാവരോടും ശാന്തരും നിര്‍ഭയരുമാവാന്‍ മംഗളൂറു സിറ്റി പൊലീസ് കമീഷനര്‍ എന്‍ ശശികുമാര്‍ ആവശ്യപ്പെട്ടു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
Keywords: News, National, Top-Headlines, Injured, Auto-rickshaw, Accident, Police, Mangalore: Blast in auto-rickshaw; Two injured.