city-gold-ad-for-blogger

കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളോടൊപ്പം കണ്ട അന്യമതസ്ഥനായ യുവാവിനെതിരെ സദാചാര ഗുണ്ടകളുടെ അക്രമം; വീഡിയോ പ്രചരിപ്പിച്ചു; പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

മാണ്ഡ്യ: (www.kasargodvartha.com 13.10.2019) മറ്റു സമുദായത്തില്‍പ്പെട്ട സഹപാഠികളോടൊപ്പം സഞ്ചരിച്ചതിന് കോളജ് വിദ്യാര്‍ത്ഥിയെ സദാചാര ഗുണ്ടകള്‍ അക്രമിച്ചു. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കര്‍ണാടക മാണ്ഡ്യ നാഗമംഗല താലൂക്കിലെ നെല്ലിഗെരെ ക്രോസിന് സമീപം ബുധനാഴ്ചയാണ് സംഭവം. ഇദ്രീസ് എന്നയാളുടെ നേതൃത്വത്തിലുള്ള 20 ഓളം വരുന്ന സംഘമാണ് വിദ്യാര്‍ത്ഥികളെ അക്രമിച്ചതെന്നാണ് പരാതി.

നാഗമംഗലയിലെ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ പ്രശാന്ത് ആണ് ആക്രമിക്കപ്പെട്ടത്. തന്റെ കോളജിലെ പെണ്‍കുട്ടികളുമായി നല്ല ബന്ധമുണ്ടായിരുന്ന പ്രശാന്ത് ബുധനാഴ്ച തന്റെ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയോടും മറ്റ് സമുദായത്തില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളോടും ഒപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഈ സമയം പ്രതികളായ ഇദ്രിസും മറ്റ് 20 ഓളം ആളുകളും കാര്‍ തടഞ്ഞ് പ്രശാന്തിനെ ആക്രമിക്കുകയായിരുന്നു.

സംഘം പ്രശാന്തിനെ അശ്ലീല ഭാഷയില്‍ അധിക്ഷേപിക്കുന്നതും പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. മാത്രമല്ല, പ്രശാന്തിനെയും ഒരു പെണ്‍കുട്ടിയെയും സംഘം കൈകാര്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയ സംഘം പിന്നീട്, മറ്റൊരു സമുദായത്തില്‍ നിന്നുള്ള യുവാവിനെ കൈകാര്യം ചെയ്തുവെന്ന രീതിയില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുകയും ചെയ്തു.

തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും തങ്ങളെ പോകാന്‍ അനുവദിക്കണമെന്നും പ്രശാന്തും ഒരു പെണ്‍കുട്ടിയും സംഘത്തോട് കരഞ്ഞുപറയുന്നുണ്ട്. എന്നാല്‍ സംഘം അഭ്യര്‍ത്ഥന ശ്രദ്ധിക്കാതെ ആക്രമിച്ചു. വീഡിയോ വൈറലായതോടെ നാഗമംഗല പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രണയത്തിലുള്ള തങ്ങളുടെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനായി എല്ലാവരും കാറില്‍ പോവുകയായിരുന്നുവെന്ന് പ്രശാന്തും പെണ്‍കുട്ടികളും പോലീസിനോട് പറഞ്ഞു.

എസ്പി ശോഭരണിയാണ് കേസ് അന്വേഷിക്കുന്നത്. പ്രധാന പ്രതി ഇദ്രിസ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളോടൊപ്പം കണ്ട അന്യമതസ്ഥനായ യുവാവിനെതിരെ സദാചാര ഗുണ്ടകളുടെ അക്രമം; വീഡിയോ പ്രചരിപ്പിച്ചു; പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Karnataka, National, news, Students, College, Police, case, Video, Social-Media, Mandya: Moral policing – Young man assaulted for being in company of collegemates

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia