400 രൂപ കൂലി തരാമെന്ന് പറഞ്ഞ് ജോലി കഴിഞ്ഞ ശേഷം 300 രൂപ നല്‍കി, ബാക്കി 100 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കം അവസാനിച്ചത് മുതലാളിയുടെ കൊലപാതകത്തില്‍, തൊഴിലാളി ഓടിരക്ഷപ്പെട്ടു
Sep 8, 2019, 13:32 IST
മാണ്ഡ്യ:(www.kasargodvartha.com 09/08/2019) 100 രൂപയ്ക്ക് വേണ്ടി ജോലിക്കാരന്‍ തൊഴിലുടമയെ അടിച്ചുകൊന്നു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബസവരാജു (40) ആണ് കൊല്ലപ്പെട്ടത്. കെ ആര്‍ പേട്ടെ താലൂക്കിലെ കോട്ടഹള്ളിയില്‍ വെച്ചാണ് കൊലപാതകം നടന്നത്.
തൊഴിലുടമയായ ബസവരാജു 400 രൂപ ദിവസവേതനം നല്‍കാമെന്ന് പറഞ്ഞ് ബസവരാജിനെ തന്റെ വയലുകളില്‍ ജോലിക്കായി കൊണ്ടുവന്നതായിരുന്നു. ജോലി കഴിഞ്ഞ ശേഷം 300 രൂപ നല്‍കി. പിന്നീട് ഒരു കടയ്ക്കടുത്ത് ബസവരാജുവിനെ കണ്ടുമുട്ടിയ തൊഴിലാളിയായ ബസവരാജ് ബാക്കി 100 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് തൊഴിലുടമയെ പ്രകോപിപ്പിക്കുകയും തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീടിത് അക്രമത്തിലെത്തി. അതേസമയം, അടുത്തുള്ള കടക്കാരനും തൊഴിലാളിയോടൊപ്പം ചേര്‍ന്ന് ബസവരാജുവിനെതിരെ തിരിഞ്ഞതോടെ മൂവരും തമ്മിലുള്ള പോരാട്ടം കൂടുതല്‍ അക്രമാസക്തമായി.
തുടര്‍ന്ന് അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലുണ്ടായിരുന്ന ഇരുമ്പുപകരണം എടുത്ത് തൊഴിലാളിയായ ബസവരാജ് തൊഴിലുടമയെ അടിക്കുകയായിരുന്നു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ബസവരാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ പ്രതി ബസവരാജ് ഓടി രക്ഷപ്പെട്ടു.
സംഭവത്തില്‍ കിക്കേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസവരാജിനായി തിരച്ചില്‍ തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Karnataka, National, Murder, Police, Case, Investigation, Hospital, Mandya: Labourer kills employer for not paying Rs 100 wage