city-gold-ad-for-blogger

Shot | 'ആളുകളെ കത്തീവീശി ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവെച്ച് വീഴ്ത്തി'

മംഗ്‌ളുറു: (www.kasargodvartha.com) കലബുറുഗിയില്‍ തിരക്കേറിയ സൂപര്‍ മാര്‍കറ്റില്‍ ആള്‍ക്കൂട്ടത്തിന് നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസ് കാലില്‍ വെടിയുതിര്‍ത്ത് വീഴ്ത്തിയതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് കലബുറുഗിയില്‍ എത്തിയ അബ്ദുല്‍ ജാഫര്‍ സാബ് (41) അഴിഞ്ഞാടിയത്. പൊലീസ് വെടിയേറ്റ പരുക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
       
Shot | 'ആളുകളെ കത്തീവീശി ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവെച്ച് വീഴ്ത്തി'

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'ആള്‍ക്കൂട്ടം പരിഭ്രാന്തരായി നില്‍ക്കെ കത്തി താഴെയിടാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും അക്രമി വലിയ ആവേശത്തില്‍ തന്നെ തുടര്‍ന്നു. ചൗക്ക് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വാഹിദ് കൊടുവാള്‍ കത്തി താഴെ ഇട്ടില്ലെങ്കില്‍ വെടിവെക്കും എന്ന് മുന്നറിയിപ്പ് നല്‍കി. എന്നിട്ടും വഴങ്ങാതായതോടെ ഉണ്ടകള്‍ അക്രമിയുടെ കാല്‍മുട്ടിന് നേരെ പാഞ്ഞു', പൊലീസ് പറഞ്ഞു. റോഡില്‍ വീണ അക്രമിയെ പൊലീസുകാര്‍ വളഞ്ഞിട്ട് ലാതിയില്‍ പൊതിരെ തല്ലി. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
          
Shot | 'ആളുകളെ കത്തീവീശി ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവെച്ച് വീഴ്ത്തി'


Keywords:  Latest-News, National, Karnataka, Top-Headlines, Crime, Assault, Police, Video, Man Shot At By Police In Karnataka's Kalaburagi After He Threatens Passersby With Knife.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia