city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം; പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായി വേഷമിട്ടു; യുവതിയുടെ അമ്മയിൽ നിന്ന് 42000 രൂപ തട്ടിയെടുത്തു'

ഭോപാൽ: (www.kasargodvartha.com 26.02.2022) പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്, യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചതായി പരാതി. ഇയാൾ 42000 രൂപ കൈപ്പറ്റിയെന്ന് വിദ്യാർഥിയുടെ അമ്മ പറഞ്ഞു. മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ വൈശാലി വിൽസണാണ്, പ്രിൻസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾക്കെതിരെ കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് വിഷയം അന്വേഷിച്ചുവരികയാണെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ എഫ്‌ഐആർ രെജിസ്റ്റർ ചെയ്യുമെന്നും എസ്‌ഐ ശിവേന്ദ്ര പഥക് പറഞ്ഞു.
   
'യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം; പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായി വേഷമിട്ടു; യുവതിയുടെ അമ്മയിൽ നിന്ന് 42000 രൂപ തട്ടിയെടുത്തു'

'പിഎംഒയിലെ ജീവനക്കാരനാണെന്ന് പറഞ്ഞ ഒരാളിൽ നിന്ന് എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചു. പ്രിൻസ് എന്ന് സ്വയം പരിചയപ്പെടുത്തി. യുക്രെയിനിൽ നിന്ന് ഇൻഡ്യയിലേക്കുള്ള എന്റെ മകളുടെയും അവളുടെ ഒരു സുഹൃത്തിന്റെയും ടികറ്റ് ബുക്ക് ചെയ്യാൻ 42,000 രൂപ നൽകാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാൻ ബുധനാഴ്ച പണം ട്രാൻസ്ഫർ ചെയ്തു. ബുധനാഴ്ച വൈകീട്ട് നാലിന് ടികറ്റ് അയക്കുമെന്ന് പ്രിൻസ് നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് അയാൾ സമയം വൈകുന്നേരം അഞ്ച് വരെയും പിന്നീട് രാത്രി എട്ട് വരെയും തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് വരെയും മാറ്റി. രണ്ട് അകൗണ്ടുകളിലായി പ്രിൻസ് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ടികറ്റ് നൽകിയിട്ടില്ല' - വൈശാലിയെ ഉദ്ധരിച്ച് ഫ്രീ പ്രസ് റിപോർട് ചെയ്തു.

വ്യോമയാന മന്ത്രിയുടെയും ദേശീയ ബാലാവകാശ സംരക്ഷണ കമീഷന്റെയും ഓഫീസുകളിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച പ്രിൻസുമായി സംസാരിച്ചു. ടികറ്റ് സംബന്ധിച്ച് ഉറപ്പുനൽകാൻ പ്രിൻസിനോട് ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ ഇയാളുടെ നമ്പർ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ അധ്യക്ഷൻ പ്രിയങ്ക് കനുങ്കോയുമായി ചർച നടത്തിയെന്ന് വൈശാലി പറഞ്ഞു. എന്നാൽ പ്രിൻസിന്റെ വിശദാംശങ്ങളെ കുറിച്ച് പിഎംഒയിൽ അന്വേഷിച്ചെങ്കിലും അങ്ങനെയൊരു ജീവനക്കാരനില്ലെന്നാണ് ഓഫീസ് അറിയിച്ചതെന്ന് പ്രിയങ്ക് പറയുന്നു.

യുദ്ധത്തിൽ കുടുങ്ങിയ യുക്രെയ്‌നിൽ നിന്ന് മകളുടെ തിരിച്ചുവരവിന് സഹായിക്കാൻ അടുത്തിടെ മുഖ്യമന്ത്രിയുടെ ഹെൽപ് ലൈനിൽ അഭ്യർഥന നടത്തിയപ്പോൾ യുക്രെയ്നിലെ ലോകൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് പറഞ്ഞതെന്നും വൈശാലി കൂട്ടിച്ചേർത്തു. ഇവരുടെ മകൾ സൃഷ്ടി വിൽസൺ യുക്രെയ്നിൽ അഞ്ചാം സെമസ്റ്റർ എംബിബിഎസ് വിദ്യാർഥിനിയാണ്. വൈശാലി വിദിഷയിലെ ഒരു ബ്ലഡ് ബാങ്കിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു.

Keywords: Man poses as PMO staff, dupes mother of MP student stuck in Ukraine of Rs 42K, National,news,Top-Headlines, Ukraine, International, Man, Student, Complaint, Prime Minister, Office, Fraud, Staff, Police, Police-station, Chief minister, Daughter, MBBS, Job, Madhyapradesh, Bhopal.




< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia