പറമ്പിലെ തേങ്ങയെടുത്ത വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്തി
Jul 11, 2014, 17:31 IST
കാര്‍ക്കല: (www.kasargodvartha.com 11.07.2014) പറമ്പിലെ തേങ്ങയെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിനെ അയല്‍വാസി കൊലപ്പെടുത്തി. മംഗലാപുരം കാര്‍ക്കല നെല്ലിഗുരി ബോലയിലായിരുന്നു സംഭവം. നെല്ലിഗുരിയിലെ സുരേഷ് മുല്യ (34) ആണ് കൊല്ലപ്പെട്ടത്.
അയല്‍വാസിയായ അശോഖ് എന്നയാളുടെ സ്ഥലത്ത് നിന്നും സുരേഷ് തേങ്ങയെടുത്തത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ വിരോധത്തില്‍ അശോഖ് കൊലപ്പെടുത്തിയതാകാമെന്ന നിഗനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ സഹോദരിയാണ് അവശനായ സുരേഷിന് കണ്ടെത്തിയത്. അശോഖാണ് തന്നെ ആക്രമിച്ചതെന്ന് മരണത്തോട് മല്ലിടുകയായിരുന്ന സുരേഷ് വെളിപ്പെടുത്തിയതായി സഹോദരി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തിന് ശേഷം അശോഖ് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അശോഖ്.

Keywords : Mangalore, Murder, National, Accuse, Police, Case, Investigation, Suresh Mulya.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067