ബസുടമയെ ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ കുത്തിക്കൊന്നു
May 10, 2014, 11:58 IST
മംഗലാപുരം: (www.kasargodvartha.com 10.05.2014) ബസുടമയായ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. മംഗലാപുരം കദ്രിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അനീഷ് ഷെട്ടി (34) ആണ് കൊല്ലപ്പെട്ടത്.
കാറിനരികില്‍ നില്‍ക്കുകയായിരുന്ന അനീഷിനെ ബൈക്കിലെത്തിയ നാലംഗ സംഘം മര്‍ദിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് സംഭവ സമയം അനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. കദ്രി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കൊലപാതകത്തിന് സാക്ഷികളായിരുന്ന സമീപത്തെ കടയുടമകള്‍ പോലീസില്‍ മൊഴി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് കടകള്‍ അടപ്പിച്ചു. സാക്ഷി പറഞ്ഞാല്‍ തങ്ങളുടെ ജീവന്‍കൂടി അപകടത്തിലാകുമെന്ന് കരുതിയാണ് സാക്ഷി പറയാന്‍ വിസമ്മതിച്ചതെന്നാണ് ഇവരുടെ വാദം. നേരത്തെ കൊലപാതകം നടത്തിയവരുടെ പേര് കടയുടമകള്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു.

Keywords : Mangalore, Bus, Killed, Obituary, National, Bike, Police, Case, Investigation, Aneesh Shetty.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067