city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Murder | യുപിയിൽ രണ്ട് സഹോദരങ്ങളുടെ കൊലപാതകം നാടിനെ നടുക്കി; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊന്ന ശേഷം പ്രതികൾ കുട്ടികളുടെ രക്തം കുടിച്ചുവെന്ന് ബന്ധുക്കൾ

ലക്‌നൗ: (KasargodVartha) ഉത്തർപ്രദേശിലെ ബദൗണിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളെ ചെറിയ തർക്കത്തിൻ്റെ പേരിൽ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. മൂന്നാമത്തെ സഹോദരന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇരട്ടക്കൊലപാതകത്തിന് ശേഷം മുഖ്യപ്രതി സാജിദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു, അതേസമയം മറ്റൊരു പ്രതി ജാവേദിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 14 വയസുള്ള ആയുഷ്, ആറ് വയസുള്ള ഹണി എന്നിവരാണ് മരിച്ചത്. മരിച്ച കൂട്ടികളുടെ വീടിന് മുമ്പിൽ സലൂൺ നടത്തിവരികയായിരുന്നു പ്രതികളായ സാജിദും ജാവേദും.     

Murder | യുപിയിൽ രണ്ട് സഹോദരങ്ങളുടെ കൊലപാതകം നാടിനെ നടുക്കി; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊന്ന ശേഷം പ്രതികൾ കുട്ടികളുടെ രക്തം കുടിച്ചുവെന്ന് ബന്ധുക്കൾ

ഇക്കഴിഞ്ഞ മാർച്ച് 19നാണ് രണ്ട് സഹോദരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടത്. സാജിദും ജാവേദും ചേർന്ന് ക്രൂരമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടി ഇപ്പോൾ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്. കൊലപാതകത്തെ തുടർന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകരും ഇരകളുടെ ബന്ധുക്കളും പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. കുട്ടികളുടെ കഴുത്ത് അറുത്ത ശേഷം അവരുടെ രക്തം പ്രതികളായ സാജിദും ജാവേദും കുടിക്കുക പോലുമുണ്ടായെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഓർഗനൈസർ റിപ്പോർട്ട് ചെയ്‌തു. ഈ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.


പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: 'ബദൗണിലെ സിവിൽ ലൈൻസ് ഏരിയയിലാണ് സംഭവം അരങ്ങേറിയത്. ബാബ കോളനിയിലെ വസതിയുടെ മൂന്നാം നിലയിലാണ് ഇരകളുടെ കുടുംബം താമസിക്കുന്നത്. ഗാസിപൂരിൽ വാട്ടർ ടാങ്ക് കോൺട്രാക്ടറായി ജോലി ചെയ്യുന്ന പിതാവ് വിനോദും ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന ഭാര്യയും സംഭവസമയത്ത് വീട്ടിൽ ഇല്ലായിരുന്നു. മാർച്ച് 19 ന് വൈകുന്നേരം ആറ് മണിക്ക് ജാവേദ് എത്തുമ്പോൾ മൂന്ന് കുട്ടികളും കളിക്കുകയായിരുന്നു. ഭക്ഷണം നൽകാമെന്ന് പറഞ്ഞുകൊണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി റേസർ ഉപയോഗിച്ച് ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.


മൂന്നാമത്തെ കുട്ടിയെ ഉപദ്രവിക്കാൻ ജാവേദ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, കുട്ടി രക്ഷപ്പെടുകയും സഹായം തേടുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ ജാവേദും സാജിദും ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് ഇരുവർക്കുമായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ, സാജിദിനെ പിടികൂടി. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു'.


ക്രമസമാധാനം ഉറപ്പാക്കാൻ, പൊലീസിനെയും അർധസൈനികരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പ്രകോപിതരായ നാട്ടുകാർ ജാവേദിൻ്റെ ഉടമസ്ഥതയിലുള്ള സലൂൺ തകർത്തു. ബുധനാഴ്ച രാവിലെ പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. കൊലപാതകത്തിലേക്ക് നയിച്ച കാരണവും മറ്റും സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: News, National, Uttar Pradesh, Students, Victim, Police, Injuries, Hospital, Family, Protest, Man kills two minor brothers, killed in police encounter.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia