city-gold-ad-for-blogger

ഭാര്യയുടെ മരണത്തില്‍ മനംനൊന്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍

മംഗലാപുരം: (www.kasargodvartha.com 20.04.2014) ഭാര്യ മരിച്ചതില്‍ മനംനൊന്ത യുവാവിനെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി ധനഞ്ജയ നഗറിലെ ശ്രീനാഥ് ഷെട്ടി(30)യാണ് മരിച്ചത്. ഇയാളുടെ ഭാര്യ വിനുത(26) അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചിരുന്നു.

വിനുതയുടെ സംസ്‌ക്കാരം കഴിഞ്ഞശേഷം വീട്ടിലെത്തിയ ശ്രീനാഥ് ഷെട്ടി കുട്ടികള്‍ ഉറങ്ങിയതിനു ശേഷം കിടപ്പു മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.ശനിയാഴ്ച രാവിലെയാണ് മരണം മറ്റുള്ളവര്‍ അറിഞ്ഞത്. ഇവര്‍ക്ക് ആറ്, രണ്ട് വയസ് പ്രായമുള്ള രണ്ടു ആണ്‍ കുട്ടികളുണ്ട്.

ഭാര്യയുടെ മരണത്തില്‍ മനംനൊന്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mangalore, Wife, Death, Husband, Dead body, suicide, Obituary, National, Sreenath Shetty, Vinutha. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia