52 കാരന്‍ പറമ്പില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
Jan 9, 2015, 23:51 IST
ഉഡുപ്പി: (www.kasargodvartha.com 09/01/2015) 52 വയസുകാരനെ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സാംപിഗെ നഗര്‍ തോട്ടയിലെ ഡോള്‍ഫിയെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ നടത്താനായി ഡോള്‍ഫി രാവിലെ 9.30 ന് പള്ളിയിലേക്ക് പോയിരുന്നു. എന്നാല്‍ ഉച്ചയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതിനിടയിലാണ് ഡോള്‍ഫിയെ വീട്ടിനടുത്ത പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഖത്തും മറ്റും കരിവാളിച്ചതിന്റെ പാടുകള്‍ ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അജ്ജാര്‍കട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കാപ്പു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords : Udupi, Death, Obituary, Police, Case, Investigation, National, Dolphy.