കര്‍ഷകസമര വേദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയ നിലയില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 15.10.2021) സിങ്ഘു അതിര്‍ത്തിയിലെ കര്‍ഷകസമര വേദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ചെ പൊലീസിന്റെ ബാരികേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു. സിഖ് മതത്തിലെ നിഹാംഗ് വിഭാഗത്തില്‍ ഉള്‍പെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപോര്‍ട്.
യുവാവിനെ തല്ലിക്കൊന്നശേഷം പൊലീസ് ബാരികേഡില്‍ മൃതദേഹം കെട്ടിത്തൂക്കിയതാണെന്നുമാണ് നിഗമനം. തുടര്‍ന്നാകാം കൈ വെട്ടിമാറ്റിയതെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. സോണിപത് പൊലീസ് ആണ് സംഭവസ്ഥലത്തെത്തി യുവാവിന്റെ മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാല്‍ സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷവും പട്യാലയിലും നിഹാംഗുകാര്‍ ഇത്തരത്തില്‍ ദാരുണമായ ആക്രമണം നടത്തിയിരുന്നു. ലോക്ഡൗണിനിടെ പാസ് ചോദിച്ച പൊലീസുകാരന്റെ കൈ വെട്ടിമാറ്റിയാണ് നിഹാംഗ് അംഗങ്ങള്‍ പ്രതികാരം ചെയ്തത്.
Keywords: New Delhi, News, National, Crime, Death, Police, Top-Headlines, Killed, Farmer, Hospital, Man found dead at the farmers' strike venue.