കര്‍ണാടകയിലെ മുടിപ്പുവില്‍ കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് കാസര്‍കോട് സ്വദേശി മരിച്ചു; അപകടം സഹോദരന്റെ മകളുടെ കല്യാണം ക്ഷണിച്ച് മടങ്ങുന്നതിനിടയില്‍
May 5, 2017, 11:34 IST
മഞ്ചേശ്വരം: (www.kasargodvartha.com 05/05/2017) കര്‍ണാടകയിലെ മടുപ്പുവില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് കാസര്‍കോട് സ്വദേശി മരിച്ചു. ഹോട്ടലുടമയായ മഞ്ചേശ്വരം കടമ്പാര്‍ ഇടിയ സ്വദേശി യൂസുഫ് (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു മച്ചംപാടിയിലെ ഖലീല്‍ ബജാലി (35) നെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. സഹോദരന്റെ മകളുടെ കല്യാണം ക്ഷണിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കല്യാണത്തിനു ഉപ്പിനങ്ങാടിയിലുള്ള ബന്ധുക്കളെയും, സുഹൃത്തുക്കളെയും ക്ഷണിച്ച് മടങ്ങുകയായിരുന്നു ഇവര്‍. സംഭവ സ്ഥലത്ത് വെച്ച് യൂസുഫ് മരിച്ചിരുന്നു.
പരേതനായ അബൂബക്കര്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: ജമീല. സഹോദരങ്ങള്‍: ഫാസില്‍, മിസ്‌ന, ഇസ. സഹോദരങ്ങള്‍: മൂസ, ഹനീഫ, ഉസ്മാന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Death, Car, marriage, Hotel, Lodge, Manjeshwar.