city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൃഗശാലയില്‍ സിംഹത്തിന്റെ കൂടിനു സമീപത്തെ മതില്‍ മറികടന്ന് അകത്തേക്ക് ചാടിയിറങ്ങി മദ്യപന്‍; പിന്നീട് അയാള്‍ക്ക് സംഭവിച്ചത്

കൊല്‍ക്കത്ത: (www.kasargodvartha.com 20.03.2021) മദ്യപിച്ച് മൃഗശാലയിലെത്തി സാഹസം. സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് സിംഹത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കൊല്‍ക്കത്തയിലെ അലിപൂര്‍ മൃഗശാലയില്‍ ആണ് നാല്‍പതുകാരന് സിംഹത്തിന്റെ ആക്രമണം ഉണ്ടായത്.

മൃഗശാലയില്‍ സിംഹത്തിന്റെ കൂടിനു സമീപത്തെ മതില്‍ മറികടന്ന് അകത്തേക്ക് ചാടിയിറങ്ങി മദ്യപന്‍; പിന്നീട് അയാള്‍ക്ക് സംഭവിച്ചത്

മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ  കൂടിനു സമീപത്തെ മതില്‍ മറികടന്ന് ഉളളില്‍ ചാടിയിറങ്ങിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ ഇയാളെ കൂട്ടില്‍ നിന്ന്  പുറത്താക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് സിംഹം ആക്രമിച്ചു. സിംഹത്തിന്റെ ആക്രമണത്തില്‍ തോളിനും കഴുത്തിനും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്താക്കി.

Keywords: News, National, India, Top-Headlines, Liquor, Animal, Attack, Injured, Police, Man Attacked By Lion After Entering Kolkata Zoo Enclosure, Badly Injured

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia