Young Man arrested | വ്യാജരേഖ ചമച്ച് ഗോവയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍
Jul 1, 2022, 12:01 IST
പനാജി: (www.kasargodvartha.com) ഗോവയില്‍ വ്യാജരേഖയുണ്ടാക്കി കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. ഇയാളെ കാസര്‍കോട് പൊലീസ് പിടികൂടി ഗോവ പൊലീസിന് കൈമാറി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അല്‍ത്വാഫ് (35) ആണ് അറസ്റ്റിലായത്.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന റെയ്ഡ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. വനിതാ പൊലീസ് സ്റ്റേഷന്‍ എസ് ഐയും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ എംബിഎ ബിരുദം നേടിയാളെന്നും വ്യാജരേഖ ചമച്ച് 90 കോടിയോളം രൂപ കബളിപ്പിച്ചതായും ഗോവ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഗോവ പോലീസ് കേസെടുത്തത്.

Keywords: News, Kerala, National, Kasaragod, Top-Headlines, Arrested, Goa, Police, Fraud, Cheating, Man arrested in the case of creating fake documents, swindling crores of rupees.
< !- START disable copy paste -->