city-gold-ad-for-blogger

തായ്ലൻഡിൽ മലയാളി മങ്കമാരുടെ തിരുവാതിര; ലോകശ്രദ്ധ നേടി ഓണാഘോഷം

A group of Malayali women performing a Thiruvathira dance in a beautiful park in Thailand.
Photo: Special Arrangement

● തിരുവാതിരക്കളി സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
● റിട്ട. അധ്യാപകർ ഉൾപ്പെടെ മുപ്പത്തിയൊന്ന് പേർ പങ്കെടുത്തു.
● കേരളത്തിന്റെ സംസ്കാരത്തെ ലോകത്തിന് പരിചയപ്പെടുത്തി.
● നീലേശ്വരം, കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു സംഘം.

(KasargodVartha) തായ്ലൻഡിൽ ഓണം ആഘോഷിച്ച് മലയാളികൾ. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്ന് വിനോദസഞ്ചാരത്തിന് തായ്‌ലൻഡിലെത്തിയ സംഘമാണ് ഓണാഘോഷം വേറിട്ടതാക്കിയത്.

കാഞ്ഞങ്ങാട്, നീലേശ്വരം, കരിവെള്ളൂർ, പയ്യന്നൂർ, തലശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള മുപ്പത്തിയൊന്നംഗ യാത്രാസംഘം തായ്ലൻഡിലെ പട്ടായയിലുള്ള നോങ്ങ് നൂച് ഉദ്യാനത്തിൽ തിരുവാതിര പാട്ടിനൊത്ത് ചുവടുവെച്ചാണ് ഓണം ആഘോഷിച്ചത്.

കാബോൺ ടാൻസിച്ചയുടെ ഉടമസ്ഥതയിലുള്ളതും 600 ഏക്കർ വിസ്തൃതിയുള്ളതുമായ ഈ ഉദ്യാനം ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് ഉദ്യാനങ്ങളിൽ ഒന്നാണ്. അഞ്ചുദിവസത്തെ യാത്രക്കായാണ് സംഘം തായ്ലൻഡിലെത്തിയത്. യാത്രയ്ക്ക് മുമ്പ് പെരുമ്പടവിലെ പി.കെ. രാമചന്ദ്രനാണ് ഒരുദിവസം കേരളീയ വേഷം ധരിച്ച് ഓണം ആഘോഷിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇത് പിന്നീട് തിരുവാതിരകളിയിലേക്ക് വളരുകയായിരുന്നു.

A group of Malayali women performing a Thiruvathira dance in a beautiful park in Thailand.

കൗതുകമുണർത്തുന്ന വേഷവും പാട്ടും ചുവടുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്ക് കൗതുകമായി. കേരളീയ വേഷത്തെക്കുറിച്ചും തിരുവാതിരക്കളിയെക്കുറിച്ചും ഓണത്തെക്കുറിച്ചും അറിഞ്ഞപ്പോൾ അവർക്ക് അത്ഭുതമായി. കൗമാരപ്രായക്കാർ മുതൽ റിട്ട. അധ്യാപികമാർ വരെ അണിനിരന്ന ഈ തിരുവാതിരക്കളി ഇതിനകംതന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

A group of Malayali women performing a Thiruvathira dance in a beautiful park in Thailand.

റിട്ട. അധ്യാപികമാരായ പ്രമീള എ.കെ., വിനോദിനി വേലായുധൻ, അങ്കണവാടി വർക്കറായ തങ്കമണി, വീട്ടമ്മയായ രാഖി, ആയുർവേദ ഡോക്ടർ വിപിന ശരത് കുമാർ, ചന്തേര ഗവ. യു.പി. സ്കൂൾ അധ്യാപികയായ ബീന പിലാങ്കു, മകൾ ഡോ. പൂജ എന്നിവരോടൊപ്പം സ്വകാര്യ ബാങ്കുടമ പി.കെ. രാമചന്ദ്രൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, റിട്ട. കൃഷി ഉദ്യോഗസ്ഥൻ വിജയൻ കെ.വി., കുഞ്ഞിമംഗലം സ്വദേശികളായ റിട്ട. അധ്യാപകർ വിനോദ്, രാജൻ, ജലസേചന വകുപ്പ് ഓവർസിയർ ശരത് കുമാർ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.

സവാരി ടീം മാനേജർ കെ. മണികണ്ഠൻ, തായ് ഗൈഡ് തുന്യാലുക്ക് ഹോണ്ടുമ്മമാർട്ട് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
 

തായ്ലൻഡിലെ ഈ വേറിട്ട ഓണാഘോഷത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Malayali group celebrates Onam with Thiruvathira in Thailand.

#Kerala #Onam #Thailand #Thiruvathira #Malayali #Culture

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia