ഹാത്‌റാസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്
Oct 6, 2020, 08:11 IST
ഹാത്‌റാസ്: (www.kasargodvartha.com 06.10.2020) ഹാത്‌റാസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖത്തിന്റെ ലേഖകന്‍ സിദ്ദിഖ് കാപ്പനാണ് കസ്റ്റഡിയിലായത്. മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് സിദ്ദിഖിനെ കസ്‌ററഡിയില്‍ എടുത്തത്.
കെയുഡബ്‌ള്യൂജെ ഡെല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെന്നും ചില ലേഖനങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തെന്നുമാണ് യുപി പൊലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ റിപ്പോര്‍ട്ടിംഗിനായാണ് സിദ്ദിഖ് പോയതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
Keywords: News, National, Top-Headlines, Journalists, custody, Police, Hathras, Malayali media person who traveled to Hathras arrested by UP police