Woman Arrested with Cocaine | ഡെല്‍ഹി വിമാനത്താവളത്തില്‍ 9.11 കോടി രൂപയുടെ കൊകെയ്ന്‍ പിടികൂടി; സ്ത്രീ അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 9.11 കോടി രൂപ വില വരുന്ന കൊകെയ്ന്‍ പിടികൂടി. സംഭവത്തില്‍ സ്ത്രീയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലാവിയുടെ തലസ്ഥാനമായ ലിലോങ് വെയില്‍ നിന്ന് എത്തിയ വനിതയാണ് പിടിയിലായതെന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചെങ്കിലും കസ്റ്റംസിന് ഒന്നും കണ്ടെത്താനായില്ല. വൈദ്യപരിശോധനയില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച വസ്തുക്കള്‍ ദൃശ്യമായി. 607 ഗ്രാം കൊക്കെയ്ന്‍ അടങ്ങുന്ന 51 ക്യാപ്സ്യൂളുകള്‍ ഇവരില്‍ നിന്നും പുറത്തെടുത്തു.
അന്താരാഷ്ട്ര വിപണിയില്‍ 9.11 കോടി രൂപ മൂല്യം വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
Keywords: New Delhi, news, National, Top-Headlines, arrest, Woman, Crime, Malawian woman held for smuggling cocaine worth Rs 9.11 crore at Delhi airport.