city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാല്‍ നൂറ്റാണ്ടിന്റെ നേട്ടം മേക്കര്‍വില്ലേജ് നാലു കൊല്ലം കൊണ്ട് നേടി: കേന്ദ്രമന്ത്രി സഞ്ജയ് ധോത്രെ

കൊച്ചി: (www.kasargodvartha.com 14.11.2019) ആരോഗ്യം, കാര്‍ഷകം, പരിസ്ഥിതി, വ്യവസായം, തുടങ്ങിയ മേഖലകളില്‍ മേക്കര്‍വില്ലേജിന് സമാനമായ സംവിധാനങ്ങള്‍ തുടങ്ങാവുന്നതാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി സഞ്ജയ് ധോത്രെ പറഞ്ഞു. കാല്‍ നൂറ്റാണ്ടു കൊണ്ടു മാത്രം നേടിയെടുക്കാന്‍ കഴിയുന്ന നാഴികക്കല്ലുകളാണ് മേക്കര്‍വില്ലേജ് നാലു വര്‍ഷം കൊണ്ട് പിന്നിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലെ മേക്കര്‍വില്ലേജ് ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ തുടങ്ങിയ മേക്കര്‍ വില്ലേജ് രാജ്യത്തെ പ്രധാന വിജയഗാഥയാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ സ്റ്റാര്‍ട്ടപ്പാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുേേബറ്ററായ മേക്കര്‍വില്ലേജ്. ബോഷ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഭാരത് പെട്രോളിയം, എന്‍പിഒഎല്‍, വി-ഗാര്‍ഡ്, ബ്രിങ്ക്, ക്വാല്‍കോം തുടങ്ങി മേക്കര്‍വില്ലേജിലെ വിവിധ പങ്കാളികളുടെ പ്രതിനിധികളുടമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

സുദൃഢമായ ബന്ധത്തിലൂടെ രാജ്യത്തിന് വളരാന്‍ മേക്കര്‍വില്ലേജ് നടത്തുന്ന പങ്കാളിത്തത്തിലൂടെ സാധിക്കും. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് മേക്കര്‍ വില്ലേജ്. രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് സമഗ്രമായ സംഭാവനകള്‍ നല്‍കാന്‍ മേക്കര്‍വില്ലേജിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധമന്ത്രായത്തിന്റെ സ്റ്റാര്‍ട്ടപ്പ് അധിഷ്ഠിത ഐഡെക്‌സ് പരിപാടിയുടെ പങ്കാളിയായി കഴിഞ്ഞ ദിവസമാണ് മേക്കര്‍വില്ലേജ് ധാരണാപത്രം ഒപ്പിട്ടത്.

തദ്ദേശീയമായ സാങ്കേതികവിദ്യയാണ് ശ്രേഷ്ഠഭാരതത്തിനായി ആവശ്യമെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തരമായ സാങ്കേതികവിദ്യയുടെ വികസനത്തിന് മേക്കര്‍വില്ലേജിന്റെ വിഭവശേഷി മികച്ചതാണ്. ബിഎസ്എന്‍എല്‍- എംടിഎന്‍എല്‍ എന്നിവയുടെ പുനരുജ്ജീവനത്തില്‍ മേക്കര്‍ വില്ലേജിന്  വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

75 സ്റ്റാര്‍ട്ടപ്പുകളാണ് മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നതെന്ന് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. 48 പേറ്റന്റുകള്‍ക്ക് ഇതിനകം മേക്കര്‍വില്ലേജിലെ കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ ആറെണ്ണം അനുവദിച്ചു കിട്ടിക്കഴിഞ്ഞു. മെക്കാനിക്കല്‍ എന്‍ജിനീയര്‍ കൂടിയായ കേന്ദ്രസഹമന്ത്രിയുടെ പ്രോത്സാഹനം മേക്കര്‍വില്ലേജിന് കുടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

5ജി ഡിസ്ട്രിക്ട്, ഇന്‍ഡസ്ട്രി 4.0 എന്നിങ്ങനെ രണ്ട് നിര്‍ദ്ദേശങ്ങളാണ് മേക്കര്‍വില്ലേജ് മന്ത്രിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. മൂലധന സമാഹരണമാണ് കേരളത്തിലെ ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാനപ്രശ്‌നമെന്ന് സംസ്ഥാന ഐടി സെക്രട്ടറി  എം ശിവശങ്കര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നും ധനസഹായം അത്യാവശ്യമാണ്. രണ്ടാം നിര നഗരങ്ങളില്‍ മേക്കര്‍വില്ലേജ് മാതൃകയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കൊച്ചി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കയിരിക്കുന്ന കേന്ദ്രീകൃത സംവിധാനത്തെക്കുറിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് മന്ത്രിയ്ക്ക് വിവരിച്ചു നല്‍കി. കേരളത്തിന്റെ പരമ്പരാഗത കരകൗശല ഉത്പന്നമായ ആറന്മുള കണ്ണാടി കേന്ദ്രമന്ത്രിയ്ക്ക് ഉപഹാരമായി നല്‍കി.
കാല്‍ നൂറ്റാണ്ടിന്റെ നേട്ടം മേക്കര്‍വില്ലേജ് നാലു കൊല്ലം കൊണ്ട് നേടി: കേന്ദ്രമന്ത്രി സഞ്ജയ് ധോത്രെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, news, Top-Headlines, Business, National,  Maker Village’s progress in 4 years worth a quarter century’s: Union Minister
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia