Rules Changed | നിങ്ങളറിഞ്ഞോ! ഒക്ടോബർ 1 മുതൽ രാജ്യത്ത് സാമ്പത്തിക രംഗത്ത് ഈ നിയമങ്ങൾ മാറി
Oct 1, 2022, 14:06 IST
ന്യൂഡെൽഹി: (www.kasargodvartha.com) ഒക്ടോബർ മാസത്തിന്റെ തുടക്കത്തോടെ, നിങ്ങളുടെ പോകറ്റിൽ നേരിട്ട് സ്വാധീനം ചെലുത്താൻ പോകുന്ന ചില വലിയ സാമ്പത്തിക നിയമങ്ങൾ മാറി. ഗ്യാസ് സിലിൻഡറുകളുടെ വില മുതൽ ക്രെഡിറ്റ് കാർഡ് ഉടമകൾക്കുള്ള നിയമങ്ങളിൽ വരെ വലിയ മാറ്റം വന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ അറിയാം.
1. ഗ്യാസ് സിലിൻഡർ വില
ഒക്ടോബർ ഒന്ന് മുതൽ വാണിജ്യ ഗ്യാസ് സിലിൻഡറിന്റെ വില കുറച്ചു. വാണിജ്യ വാതക സിലിൻഡറുകളുടെ വില ഡെൽഹിയിൽ 25.50 രൂപയും മുംബൈയിൽ 32.50 രൂപയും കൊൽകത്തയിൽ 36.50 രൂപയും ചെന്നൈയിൽ 35.50 രൂപയുമാണ് എണ്ണ കംപനികൾ കുറച്ചത്. ശനിയാഴ്ച മുതൽ ഡെൽഹിയിൽ വാണിജ്യ ഗ്യാസ് സിലിൻഡർ 1859.50 രൂപയ്ക്കും മുംബൈയിൽ 1811.50 രൂപയ്ക്കും കൊൽകത്തയിൽ 1959.00 രൂപയ്ക്കും ചെന്നൈയിൽ 2009.50 രൂപയ്ക്കും ലഭ്യമാണ്.
2. ക്രെഡിറ്റ്, ഡെബിറ്റ് നിയമങ്ങൾ
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകളുടെ നിയമങ്ങളിലും വലിയ മാറ്റങ്ങളുണ്ടായി. ആർബിഐ കാർഡ് ടോകണൈസേഷൻ നിയമം നിലവിൽ വന്നു. ഇപ്പോൾ കാർഡ് വഴി പണമടയ്ക്കുമ്പോൾ, അതിന്റെ വിശദാംശങ്ങൾ നൽകുന്നതിന് പകരം, നിങ്ങൾ ടോകൺ നൽകേണ്ടിവരും. ഇത് നിങ്ങളുടെ കാർഡ് പേയ്‌മെന്റ് കൂടുതൽ സുരക്ഷിതമാക്കും. വ്യാപാരികൾക്കും പേയ്‌മെന്റ് അഗ്രഗേറ്റർമാർക്കും പേയ്‌മെന്റ് ഗേറ്റ്‌വേകൾക്കും ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സേവ് ചെയ്തുവെക്കാൻ കഴിയില്ല.
3. നികുതിദായകർക്ക് അടൽ പെൻഷൻ ഇല്ല
ആദായ നികുതി റിടേൺ ഫയൽ ചെയ്യുന്നവർക്ക് ഒക്ടോബർ ഒന്ന് മുതൽ അടൽ പെൻഷൻ യോജന പ്രയോജനപ്പെടുത്താനാകില്ല. അതായത്, 2.50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള ആളുകൾക്ക് അടൽ പെൻഷൻ യോജനയിൽ നിക്ഷേപിക്കാൻ കഴിയില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇൻഡ്യൻ പൗരനും ആദായനികുതി അടച്ചോ ഇല്ലയോ എന്നത് പരിഗണിക്കാതെ സർകാരിന്റെ ഈ പെൻഷൻ പദ്ധതിയിൽ ചേരാമായിരുന്നു. ഈ പദ്ധതി പ്രകാരം എല്ലാ മാസവും അയ്യായിരം രൂപ പെൻഷൻ ലഭിക്കും.
4. എൻപിഎസിൽ ഇ-നോമിനേഷൻ
ദേശീയ പെൻഷൻ പദ്ധതിയുടെ ഇ-നോമിനേഷൻ വളരെ എളുപ്പമായി. ഇപ്പോൾ ഇ-നോമിനേഷൻ നടത്തിയ ശേഷം, നിങ്ങളുടെ അപേക്ഷ ഓൺലൈനായി നോഡൽ ഓഫീസർക്ക് അയയ്ക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ അഭ്യർത്ഥനയിൽ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ, അത്തരമൊരു സാഹചര്യത്തിൽ ഈ അപേക്ഷ സ്വീകരിച്ചതായി കണക്കാക്കും.
5. ഡീമാറ്റ് അകൗണ്ടിൽ ഇരട്ട പരിശോധന
ഡീമാറ്റ് അകൗണ്ട് ഉടമകളെ സംരക്ഷിക്കുന്നതിനായി ഒക്ടോബർ ഒന്ന് മുതൽ ഡബിൾ വെരിഫികേഷൻ നിയമം പ്രാബല്യത്തിൽ വന്നു. ഇതിന് കീഴിൽ, ഡീമാറ്റ് അകൗണ്ട് ഉടമകൾക്ക് രണ്ട് തവണ പരിശോധിച്ചതിന് ശേഷം മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ. ആദ്യം നിങ്ങൾ ബയോമെട്രിക് ഡാറ്റ സമർപിക്കണം. ഇതിനുശേഷം, രണ്ടാം ഘട്ടത്തിൽ, നിങ്ങൾ പാസ്‌വേഡ് തുടങ്ങിയ വിവരങ്ങൾ നൽകണം. അതിനുശേഷം നിങ്ങൾക്ക് എളുപ്പത്തിൽ അകൗണ്ടിലേക്ക് ലോഗിൻ ചെയ്യാം. ഇതോടെ നിങ്ങളുടെ അകൗണ്ട് സൈബർ തട്ടിപ്പിൽ നിന്ന് സുരക്ഷിതമായിരിക്കും.

Keywords: Major changes from October 1, DEEMAT Account, National,New Delhi,news,Top-Headlines,Credit-card,Gas cylinder,Price,Pension,Tax.