city-gold-ad-for-blogger

മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കി, ആദ്യ ഘട്ടത്തില്‍ ബംഗളൂരുവിലും, ഹൈദരാബാദിലും വിലപ്പന

മുംബൈ:(www.kasargodvartha.com 17/11/2018) മഹീന്ദ്ര ട്രിയോ ഇലക്ട്രിക് മുച്ചക്ര വാഹനം ഇന്ത്യയില്‍ പുറത്തിറക്കി. ട്രിയോ, ട്രിയോ യാരി എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റില്‍ ട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. മഹീന്ദ്ര നിരയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓട്ടോയാണിത്. 2017ല്‍ ഇലക്ട്രിക് കരുത്തില്‍ ഇആല്‍ഫ മോഡല്‍ കമ്പനി പുറത്തിറക്കിയിരുന്നു. ട്രിയോ െ്രെഡവര്‍ +3 സീറ്ററും ട്രിയോ യാരി ഡ്രൈവര്‍ +4 സീറ്ററുമാണ്. ഹാര്‍ഡ് ടോപ്പ് സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ രണ്ടും ലഭ്യമാകും.

മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കി, ആദ്യ ഘട്ടത്തില്‍ ബംഗളൂരുവിലും, ഹൈദരാബാദിലും വിലപ്പന


ആദ്യഘട്ടത്തില്‍ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോ ലഭ്യമാകൂ. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ബംഗളൂരൂ എക്‌സ്‌ഷോറൂം വില.

ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69സണവ ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്. ട്രിയോ 5.4 KW പവറും 30 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ട്രിയോ യാരി 2 KW പവറും 17.5 എന്‍എം ടോര്‍ക്കും നല്‍കും. മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് സമയം വേണം ട്രിയോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍. ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍ മതി. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ട്രിയോ യാരിയില്‍ 120 കിലോമീറ്ററും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രിയോയുടെ പരമാവധി വേഗത. ട്രിയോ യാരിക്ക് 24.5 കിലോമീറ്ററും.

നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. മഹീന്ദ്രയുടെ സ്വന്തമായ സാങ്കേതിക സംവിധാനങ്ങളും പരിപാലനം ആവശ്യമില്ലാത്ത ലിഥിയം ബാറ്ററിയുമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ക്ലച്ചില്ലാത്ത, അധിക ശബ്ദവും വൈബ്രേഷനുമില്ലാതെ മികച്ച െ്രെഡവിങ് സുഖവും ട്രിയോയില്‍ ലഭിക്കും.സ്‌പേസ് ഫ്രെയിം ഷാസിയിലാണ് ട്രിയോയുടെ നിര്‍മാണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Business, Top-Headlines,Mahindra Electric Treo Three-Wheeler Launched

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia