city-gold-ad-for-blogger

ഓടുന്ന ബസില്‍ യുവതിയെ ബിജെപി നേതാവ് ചുംബിച്ചു; വീഡിയോ സോഷ്യല്‍ മീഡിയയില്‍

മുംബൈ: (www.kasargodvartha.com 04.07.2017) ഓടുന്ന ബസില്‍ യുവതിയെ ബിജെപി നേതാവ് ചുംബിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുംബൈയിലെ ബിജെപി നേതാവ് രവീന്ദ്ര ബവാന്‍താഡെയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബസിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. യുവതിയെ രവീന്ദ്ര നിര്‍ബന്ധിച്ചാണ് ചുംബിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ബലം പ്രയോഗിക്കുന്നതും കാണാം. അടുത്ത സീറ്റുകളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നപ്പോഴാണ് നേതാവിന്റെ അതിക്രമം.
വീഡിയോ പുറത്തുവന്നതോടെ യുവതി പരാതിയുമായി പോലീസില്‍ സമീപിച്ചു.

ഓടുന്ന ബസില്‍ യുവതിയെ ബിജെപി നേതാവ് ചുംബിച്ചു; വീഡിയോ സോഷ്യല്‍ മീഡിയയില്‍

വിവാഹ വാഗ്ദാനം നല്‍കിയാണ് രവീന്ദ്ര തന്നെ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം രവീന്ദ്ര ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് ബിജെപി നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.

Keywords:  Mumbai, news, Bus, Top-Headlines, Social-Media, Video, BJP, Politics, India, National, Maharashtra: Video of BJP leader kissing in moving bus goes viral, woman says was raped.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia