സവാള വില കുത്തനെ ഇടിഞ്ഞു; വില്‍പനയ്ക്കായി മഹാരാഷ്ട്രയില്‍ നിന്നും കര്‍ഷകര്‍ കേരളത്തിലേക്ക്
May 1, 2017, 14:00 IST
കൊല്ലം: (www.kasargodvartha.com 01.05.2017) മഹാരാഷ്ട്രയില്‍ സവാള വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് വില്‍പനയ്ക്കായി കര്‍ഷകര്‍ കേരളത്തിലേക്കെത്തുന്നു. മഹാരാഷ്ട്രയിലെ ഖത്രജ് ഗ്രാമത്തിലെ രണ്ടു കര്‍ഷക കുടുംബങ്ങളാണ് സവാളയുമായി കേരളത്തിലേക്കു യാത്ര തിരിച്ചത്.
തൊഴിലാളി ദിനത്തില്‍ ഓരോ കര്‍ഷക തൊഴിലാളിയുടെയും കഷ്ടപ്പാട് വെളിപ്പെടുകയാണ് മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് സവാള വില്‍ക്കാനെത്തിയ കര്‍ഷകരിലൂടെ. പൂണെ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ഒരു കിലോ സവാളയ്ക്കു വെറും നാലു രൂപയാണ് നല്‍കുന്നത്. അധ്വാനിക്കുന്നതിന്റെ വക പോലും കിട്ടാത്ത വിപണി വിലയാണിതെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ ഒരു കിലോ സവാളയ്ക്കു പത്തുരൂപ മുതല്‍ പതിനൊന്ന് രൂപവരെയാണു മൊത്ത വ്യാപാരികള്‍ നല്‍കുന്നത്. അതേസമയം പൂണെയിലെ വ്യാപാരികളാണു സവാളയുടെ വില താഴ്ത്തുന്നതെന്നും കര്‍ഷകര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kollam, Maharashtra, Onion, Kerala, Selling, Village, Laborers, Pune, Hard Work, Market, Traders, Kilogram, Price, Decreased, Maharashtra Onion farmers to try Kerala as market.