Building Collapsed | ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരുക്ക്
മഹാരാഷ്ട്ര: (www.kasargodvartha.com) ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മജീദ് അന്‍സാരി (25) ആണ് മരിച്ചത്. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ താനെ ജില്ലയില്‍ ഭിവണ്ടിയിലെ ഖാദിപര്‍ പ്രദേശത്താണ് സംഭവം.
പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്ന മജീദ് തല്‍ക്ഷണം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. അഗ്‌നി സുരക്ഷാസേനാംഗങ്ങളുടെ രണ്ട് യൂനിറ്റെത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടത്തിയത്.
അതേസമയം കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: National, Top-Headlines, Accident, Injured, Death, Police, news, Building, Maharashtra: One killed, another injured after portion of building collapsed in Bhiwandi.