എടിഎമ്മിനുള്ളില്‍ കയറിയ യുവതിക്ക് നേരെ സിബ്ബ് അഴിച്ച് നഗ്‌നതാ പ്രദര്‍ശനം; രംഗം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് യുവതി; യുവാവ് അറസ്റ്റില്‍
May 13, 2019, 16:56 IST
മുംബൈ:(www.kasargodvartha.com 13/05/2019) എടിഎമ്മിനുള്ളില്‍ കയറിയ യുവതിക്ക് നേരെ സിബ്ബ് അഴിച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് കുംഭര്‍കര്‍ (35) ആണ് അറസ്റ്റിലായത്. മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എടിഎമ്മിലാണ് സംഭവം. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 354, 509 പ്രകാരമാണ് പോലീസ് കേസെടുത്തത്ത്.
പണം എടുക്കാനെത്തിയ യുവതിക്ക് നേരെ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവാവിന്റെ പ്രദര്‍ശന രംഗം മൊബൈലില്‍ ഷൂട്ട് ചെയ്ത് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ ഒരു സ്വകാര്യ ക്ലബിലെ ജീവനക്കാരനാണ് സന്ദീപെന്ന് വ്യക്തമായിട്ടുണ്ട്.
സഹായിക്കാനെന്ന വ്യാജേന എടിഎം കൗണ്ടറില്‍ പ്രവേശിച്ച യുവാവ് പാന്റ്‌സിന്റെ സിബ്ബഴിച്ച് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Social-Media, ATM, Woman, Police, Arrest, Maharashtra Mulund man harasses woman inside ATM get arrested