Dress Code | മഹാരാഷ്ട്രയിലെ 4 ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കായി 'ഡ്രസ് കോഡ്'; 'ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുക എന്ന് ലക്ഷ്യം'
മുംബൈ: (www.kasargodvartha.com) നാല് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കായി ഡ്രസ് കോഡ് ഏര്‍പെടുത്തി മഹാരാഷ്ട്ര. ധന്തോളിയിലെ ഗോപാല്‍കൃഷ്ണ ക്ഷേത്രം, ബെല്ലോരിയിലെ സങ്കത്മോചന്‍ പഞ്ച്മുഖി ഹനുമാന്‍ ക്ഷേത്രം (സാവോനര്‍), കനോലിബാരയിലെ ബൃഹസ്പതി ക്ഷേത്രം, നഗരത്തിലെ കുന്നിന്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദുര്‍ഗമാതാ ക്ഷേത്രം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഈ തീരുമാനം നടപ്പിലായി.
മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘ (മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ ഫെഡറേഷന്‍) സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കായി ഡ്രസ് കോഡ് ഏര്‍പെടുത്തിയതായി സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ ഘന്‍വത് അറിയിച്ചു. ഫെബ്രുവരിയില്‍ ജല്‍ഗാവില്‍ നടന്ന മഹാരാഷ്ട്ര ടെമ്പിള്‍ ട്രസ്റ്റ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യമെന്നും ഇത്തരം ഡ്രസ് കോഡുകള്‍ പല ക്ഷേത്രങ്ങളിലും നിലവിലുണ്ടെന്നും സുനില്‍ ഘന്‍വത് വ്യക്തമാക്കി. സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും ഡ്രസ് കോഡ് നടപ്പാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, National, Maharashtra, Temple, Devotees, Dress code, Maharashtra: 'Dress Code' For Devotees Imposed At 4 Temples.