city-gold-ad-for-blogger

മഅ്ദനിയുടെ സുരക്ഷാ ഉത്തരവാദിത്വം കേരളം വഹിക്കേണ്ടെന്ന് സുപ്രീം കോടതി; വികലാംഗനായ ഒരാളുടെ സുരക്ഷയ്ക്ക് ഇത്രയും തുക ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചുകൂടെ എന്നും കോടതി

ന്യൂഡെ ല്‍ഹി: (www.kasargodvartha.com 03.08.2017)  മഅ്ദനിയുടെ സുരക്ഷാ ഉത്തരവാദിത്വം കേരളം വഹിക്കേണ്ടെന്ന് സുപ്രീം കോടതി. നേരത്തെ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലെ സുരക്ഷാ ചെലവ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരള സന്ദര്‍ശനത്തിന് 14.8 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഭാരിച്ച ചെലവാണെന്നും കോടതി വിധിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കര്‍ണ്ണാടക പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ആളുടെ കാര്യത്തില്‍ കേരള പോലീസ് ഇടപെടേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.  മഅ്ദനി   കേരളത്തിലെത്തിയതിന് ശേഷം കൂടുതല്‍  സുരക്ഷ ആവശ്യപ്പെട്ട് കര്‍ണ്ണാടക പോലീസ് സമീപിച്ചാല്‍ മാത്രം കേരള പോലീസ് സുരക്ഷ നല്‍കിയാല്‍ മതിയെന്നും സുപ്രീംകോടതി പറഞ്ഞു. കേരളം ഈ കേസില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയെ കസ്റ്റഡിയില്‍ വെച്ച സംസ്ഥാനത്തിനാണ് ആ പ്രതിയുടെ സംരക്ഷണ ചുമതലയെന്നും പറഞ്ഞു.

മഅ്ദനിയുടെ സുരക്ഷാ ഉത്തരവാദിത്വം കേരളം വഹിക്കേണ്ടെന്ന് സുപ്രീം കോടതി; വികലാംഗനായ ഒരാളുടെ സുരക്ഷയ്ക്ക് ഇത്രയും തുക ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചുകൂടെ എന്നും കോടതി

അതേ സമയം കര്‍ണാടക സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി ഉത്തരവിനെ വിലകുറച്ച് കാണരുത്. മഅ്ദനി വികലാംഗനാണ്. ഒരു വികലാംഗന് സുരക്ഷ ഒരുക്കുന്നതിനാണോ ഇത്ര വലിയ തുക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. കര്‍ണാടക സര്‍ക്കാരിന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചുകൂടെ. പോലിസുകാരുടെ തൊഴില്‍ദാതാവാണോ മഅ്ദനിയെന്നും കോടതി ആരാഞ്ഞു.

ഉദ്യോഗസ്ഥരുടെ ടി എയും ഡി എയും മാത്രമേ ചെലവില്‍ ഉള്‍പ്പെടുത്താവൂ. ഇത് എത്രയെന്ന് വെള്ളിയാഴ്ച അറിയിക്കണം. കോടതി ഉത്തരവ് കര്‍ണാടക ഗൗരവമായി കണ്ടില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. പോലീസ് അകമ്പടിക്കും മറ്റു ചെലവുകള്‍ക്കുമായി 14.80 ലക്ഷം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നായിരുന്നു ബംഗളൂരു സിറ്റി പോലീസ് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.

മദനിയുടെ യാത്ര സംബന്ധിച്ച തീരുമാനം ഉണ്ടാക്കുന്നതിനായി പിഡിപി സംസ്ഥാന നേതാക്കള്‍ കഴിഞ്ഞദിവസം മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്ന് കേരളം അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, News, National, Abdul Nasar Madani, Police, Pinarayi-Vijayan, Ramesh-Chennithala, Supreme court,  Ma-adani case: SC comes down heavily on Karnataka govt.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia