പ്രധാനമന്ത്രി രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നു; വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍ രംഗത്ത്
Apr 23, 2017, 09:59 IST
ചെന്നൈ: (www.kasargodvartha.com 23.04.2017) പ്രധാനമന്ത്രി രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതായി ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്റെ വിമര്‍ശനം. ഹിന്ദി അറിയുന്ന എം പിമാരും കേന്ദ്രമന്ത്രിമാരും അത് ഔദ്യോഗിക ഭാഷയാക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സ്റ്റാലിന്‍ വിമര്‍ശനമുയര്‍ത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ സി ബി എസ് ഇ സ്‌കൂളുകളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കിയിരിക്കുകയാണെന്നും പ്രൈമറി സകൂള്‍ മുതല്‍ പാര്‍ലമെന്റ് വരെ ഹിന്ദി നിര്‍ബന്ധമാക്കുന്നുവെന്നും ഇത് ഹിന്ദി സംസാരിക്കാത്ത ജനവിഭാഗത്തിന്റെ ഭാവി തലമുറകളെക്കൂടി ബി ജെ പി സര്‍ക്കാര്‍ വഞ്ചിക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റെടുത്തതു മുതല്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കാനായി ജീവന്‍ ബലികൊടുത്ത രക്തസാക്ഷികളുള്ള സമൂഹത്തിന് ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ത്ത ചരിത്രം കൂടി ഉണ്ടെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ മറക്കരുതെന്നും സ്റ്റാലിന്‍ ഓര്‍മപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: M K Stalin lashes out at Narendra Modi Government for Forcing to make use of Hindi across Country
Keywords: Chennai, Prime Minister, Narendra-Modi, Hindi, School, BJP, CBSE, Compulsory, Parliament, Minister Of State, People, Cheating, Society, History, Central Government.