city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lulu Group | ലുലു ഗ്രൂപ്പ് അടുത്ത 3 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10,000 കോടി രൂപ നിക്ഷേപിക്കും; 50,000 തൊഴിലവസരങ്ങൾ

ന്യൂഡെൽഹി: (www.kasargodvartha.com) യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10,000 കോടി രൂപ വിവിധ പദ്ധതികൾക്കായി നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. ലുലു ഗ്രൂപ്പ് ഇതിനകം 20,000 കോടി രൂപ രാജ്യത്ത് നിക്ഷേപിച്ചിട്ടുണ്ട്.

Lulu Group | ലുലു ഗ്രൂപ്പ് അടുത്ത 3 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10,000 കോടി രൂപ നിക്ഷേപിക്കും; 50,000 തൊഴിലവസരങ്ങൾ

ഇന്ത്യയിൽ 50,000 പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമെന്നും ഇതുവരെ വിവിധ സംരംഭങ്ങളിലൂടെ 22,000 ത്തിലധികം പേർക്ക് തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തെലങ്കാനയിൽ 3,500 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ 20000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോൾ കമ്പനി ഇത് വർധിപ്പിക്കാൻ പോകുകയാണ്. അഹ്മദാബാദിൽ ഷോപ്പിംഗ് മാളിന്റെ നിർമാണം ആരംഭിച്ചു. കൂടാതെ ചെന്നൈയിൽ മറ്റൊന്ന് വരുന്നു. നോയിഡയിലും തെലങ്കാനയിലും ഭക്ഷ്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ലുലു ഗ്രൂപ്പ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്നും യൂസഫ് അലി പറഞ്ഞു.

കൂടാതെ, ഹൈദരാബാദിൽ അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ 300 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച പുതിയ ലുലു മാൾ 2023 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഹൈദരാബാദിലെ വിമാനത്താവളത്തിന് സമീപം ലുലു ഗ്രൂപ്പ് അഗ്രികൾച്ചർ സോഴ്‌സിംഗ്, ലോജിസ്റ്റിക് ഹബ് വികസിപ്പിക്കും. ഇതിന് പുറമെ അഹമ്മദാബാദ്, ശ്രീനഗർ, ഗ്രേറ്റർ നോയിഡ, വാരണാസി എന്നിവിടങ്ങളിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളിലും റീട്ടെയിൽ പദ്ധതികളിലും നിക്ഷേപം നടത്തും. ഈ നിക്ഷേപം രാജ്യത്ത് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി കണക്കാക്കുന്നു.

Keywords: News, National, New Delhi, Lulu Group, India, Shopping Mall, Hotel, M A Yusuff Ali, Business, Lulu Group To Invest Rs10,000cr In India Over Next Three Years.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia