തുടര്‍ചയായ 3-ാം ദിവസവും പാചകവില വര്‍ധിച്ചു
Sep 1, 2021, 13:02 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.09.2021) തുടര്‍ചയായ 3-ാം ദിവസവും പാചകവില വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡറിന് 25.50 രൂപയാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിന്‍ഡറിന് 892 രൂപയായി ഉയരും. 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിന്‍ഡറിന് 50 രൂപയാണ് വര്‍ധിച്ചത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വര്‍ധനവോടെ പുതിയ സിലിന്‍ഡറിന് 1692.50 രൂപയാണ് നല്‍കേണ്ടിവരും.
Keywords: New Delhi, News, National, Top-Headlines, Business, Price, LPG Cylinder Price Hiked Again