പണപ്പെരുപ്പം കുറയുന്നു, റിസര്‍വ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യത
Feb 13, 2019, 20:43 IST
മുംബൈ: (www.kasargodvartha.com 13/02/2019) പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യത. ഫെബ്രുവരി ഏഴിന് റിസര്‍വ് ബാങ്ക് റീപോ നിരക്ക് 6 .5 ശതമാനത്തില്‍ നിന്ന് 6 .25 ശതമാനമായി കുറച്ചതിനു പിന്നാലെയാണ് രാജ്യത്ത് പലിശ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്നതിനുള്ള കളമൊരുങ്ങുന്നത്. ജനുവരി മാസം അവസാനിക്കുമ്പോള്‍ ചില്ലറ വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2 .05 ശതമാനമായി കുറഞ്ഞു.
നേരത്തെ ഡിസംബറില്‍ നിരക്ക് 2 .2 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് റീപോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയത്. തുടര്‍ന്നും പണപ്പെരുപ്പ നിരക്ക് കുറഞ്ഞതാണ് ഈ വര്‍ഷം വീണ്ടും പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന് വാണിജ്യ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നതിന് പിന്നില്‍. പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തില്‍ താഴെ നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്. ഇപ്പോള്‍ അതിലും ഏറെ താഴെ എത്തിയിരിക്കുകയാണ് നിരക്ക്.
ജി ഡി പിയിലെ താരതമ്യേന മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കിനൊപ്പം പണപ്പെരുപ്പം താഴ്ന്ന തോതില്‍ നില്‍ക്കുന്നതും അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു.അതുകൊണ്ട് ഏപ്രിലില്‍ ചേരുന്ന അടുത്ത വായ്പാ നയ അവലോകന യോഗത്തിലും റീപോ, റിവേഴ്സ് റീപോ നിരക്കുകള്‍ കുറയ്ക്കാനുള്ള ശക്തമായ സാധ്യതയാണ് വിദഗ്ദര്‍ കാണുന്നത്. 17 മാസത്തെ ഇടവേളക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് ഫെബ്രുവരി ഏഴിന് റീപോ നിരക്കില്‍ കുറവ് വരുത്തിയത്. ഇതേ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ നിരക്കുകളില്‍ നേരിയ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7 .2 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. ഇത് ചൈന ഉള്‍പ്പടെയുള്ള പല രാജ്യങ്ങളെക്കാളും മികച്ച വളര്‍ച്ച നിരക്കാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7 .4 ശതമാനം വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business,Lower interest rates would be a 'policy mistake' for India's central bank, economist says