5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപയോഗിച്ചിരുന്നത് പിലിബിത് പുല്ലാങ്കുഴല്‍: യോഗി ആദിത്യനാഥ്
ലക്നൗ: (www.kasargodvartha.com 01.01.2022) ഭഗവാന്‍ ശ്രീകൃഷ്ണന്‍ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നത് പിലിബിതില്‍ നിര്‍മിച്ച പുല്ലാങ്കുഴലുകളായിരുന്നെന്ന് (Flute) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിലിബിത്തില്‍ സര്‍കാര്‍ മെഡികല്‍ കോളജിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് പുല്ലാങ്കുഴല്‍ പരാമര്‍ശം.
'5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പിലിബിത് പുല്ലാങ്കുഴലിനെ കൃഷ്ണന്‍ അംഗീകരിച്ചതാണ്. ഇപ്പോള്‍ കീര്‍ത്തി ലോകമെങ്ങും പരന്നു. എന്നാല്‍ മുന്‍ സര്‍കാറുകള്‍ ഇക്കാര്യം മറന്നുപോയി. ബിജെപി സര്‍കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പിലിബിത് പുല്ലാങ്കുഴലിന്റെ കീര്‍ത്തി ലോകമെങ്ങുമെത്തി. ലോക രാജ്യങ്ങള്‍ ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്'-യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം തന്നെ ട്വിറ്റെറില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് സമൂഹ മാധ്യമത്തിലും വൈറലായി.
Keywords: News, National, India, Social-Media, Top-Headlines, Lord Krishna played ‘made in Pilibhit’ flutes 5,000 years ago, says UP CM Yogi Adityanathपीलीभीत की मुरली को भगवान श्रीकृष्ण ने 5,000 वर्षों पहले मान्यता दी, लेकिन पिछली सरकारों ने इस मुरली को भुला दिया था... pic.twitter.com/wlsygxNsVG
— Yogi Adityanath (@myogiadityanath) December 30, 2021