മനുഷ്യന്റെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തി; ചുരുളഴിച്ച് 'ഹനുമാന്‍'
നവിമുംബൈ: (www.kasargodvartha.com 17.09.2021) തിരക്കേറിയ നഗരമധ്യത്തില്‍ മനുഷ്യന്റെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലിയില്‍ പൊലീസ് കണ്ടെത്തി. ശരീര ഭാഗങ്ങളും രണ്ടു കൈപ്പത്തികളും കാലുകളും പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയത്. എന്നാല്‍ മരിച്ചതാരാണെന്നോ, മരണത്തിന് പിന്നിലെ ഉത്തരവാദി ആരെന്നോ അറിയാന്‍ സഹായിച്ചത് പച്ച കുത്തിയ കൈപ്പത്തി ഭാഗമാണ്.
മുറിച്ചു മാറ്റിയ നിലയില്‍ കണ്ട കൈപ്പത്തിയില്‍ ഹനുമാന്റെ രൂപം പച്ച കുത്തിയിരുന്നതാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. രവീന്ദ്ര രമേശ് മണ്ടോടിയ (30)യെ വധിച്ച് ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റി ഉപേക്ഷിച്ച സംഭവത്തില്‍ സുമിത്കുമാര്‍ ഹരിഷ്‌കുമാര്‍ ചൗഹാന്‍ (27) ആണ് അറസ്റ്റിലായത്.
ഈ മാസം 12ന് ആണ് മുറിച്ച ശരീര ഭാഗങ്ങളും രണ്ടു കൈപ്പത്തികളും കാലുകളും പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ വാശി എ പി എം സി മാര്‍കെറ്റിന് സമീപം കണ്ടെത്തിയത്. എന്നാല്‍, തലയടക്കമുള്ള ഭാഗങ്ങള്‍ ഇല്ലാത്തതിനാല്‍ ആളെ തിരിച്ചറിയാനായില്ല. എന്നാല്‍, ഒരു കൈപ്പത്തിയില്‍ രവീന്ദ്രയെന്നും ഹനുമാന്റെ ഛായയും പച്ച കുത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വെളിപ്പെടുത്തി.
അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 22 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Keywords: News, National, India, Crime, Mumbai, Dead body, Police, Top-Headlines, Arrest, Murder-case, Lord Hanuman Tattoo Helps; Mumbai Police arrested Murder Accused