city-gold-ad-for-blogger
Aster MIMS 10/10/2023

Parliament | രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഡിസംബര്‍ 13; ലോക്‌സഭയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായത് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ; രണ്ട് സംഭവങ്ങളും ബിജെപി ഭരണത്തിലിരിക്കെ; പാസ് നൽകിയ ബിജെപി എംപി പ്രതാപ് സിംഹയ്ക്ക് പ്രതികളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത് കർണാടക മുഖ്യമന്ത്രി; സംഘത്തിൽ 6 പേരെന്ന് പൊലീസ്; അക്രമികളുടെ ലക്ഷ്യമെന്ത്?

ന്യൂഡെൽഹി: (KasargodVartha) ലോക്‌സഭയിലെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് നടുത്തളത്തിലേക്ക് ചാടിയിറങ്ങി രണ്ടുപേർ അതിക്രമം കാട്ടിയത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെ നിഷ്പക്ഷമായ അന്വേഷണം നടത്തി സംഭവത്തിന് പിന്നിലെ മുഴുവൻ സത്യവും രാജ്യത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് കേന്ദ്ര സർകാരിന്റെയും പ്രത്യേകിച്ചും ആഭ്യന്തര മന്ത്രിയുടെയും കടമയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Parliament | രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഡിസംബര്‍ 13; ലോക്‌സഭയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായത് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ; രണ്ട് സംഭവങ്ങളും ബിജെപി ഭരണത്തിലിരിക്കെ; പാസ് നൽകിയ ബിജെപി എംപി പ്രതാപ് സിംഹയ്ക്ക് പ്രതികളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത് കർണാടക മുഖ്യമന്ത്രി; സംഘത്തിൽ 6 പേരെന്ന് പൊലീസ്; അക്രമികളുടെ ലക്ഷ്യമെന്ത്?

 
22 വർഷം മുമ്പ് പാർലമെന്റിന് നേരെ ഭീകരാക്രമണം നടന്ന അതേ ദിവസം തന്നെ ഈ ആക്രമണവും നടന്നുവെന്നത് കണക്കിലെടുക്കുമ്പോൾ, ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2001ലെ ആക്രമണസമയത്തും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർകാരായിരുന്നു ഉണ്ടായിരുന്നത്. പാർലമെന്റ് മന്ദിരം ആക്രമിച്ച യുവാക്കൾക്ക് മൈസൂരിൽ നിന്നുള്ള എംപിയായ പ്രതാപ് സിംഹ പാസ് നൽകിയതായി റിപോർടുകൾ പുറത്തുവരുന്നു. ഇത് ശരിയാണെങ്കിൽ, ഈ യുവാക്കൾ എംപിക്ക് അറിയാമായിരുന്നിരിക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അവർ പരിചയക്കാരല്ലെങ്കിൽ, അപരിചിതർക്ക് എങ്ങനെയാണ് പാസുകൾ നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
സംഭവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് പേര്‍ സഭയ്ക്കുള്ളില്‍ കയറിയും രണ്ട് പേര്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തും അതിക്രമിച്ച് കടന്ന് മുദ്രാവാക്യം വിളിക്കുകയും മഞ്ഞ നിറത്തിലുള്ള സ്പ്രേ ഉപയോഗിക്കുകയുമാണ് ഉണ്ടായത്.  ഇവരിൽ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരെ പാര്‍ലമെന്റിനുള്ളില്‍ നിന്നാണ് പിടികൂടിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള അമോല്‍ എന്നയാളേയും ഹരിയാണയിലെ ഹിസാര്‍ സ്വദേശിയായ നീലം എന്ന യുവതിയെയുമാണ് പാര്‍ലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്. നാലുപേരെയും ഡെൽഹി പൊലീസിന്റെ ഭീകരവിരുദ്ധ സെൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

ഉച്ചകഴിഞ്ഞ് സീറോ അവറിലാണ് ലോക്സഭയിൽ സംഭവം അരങ്ങേറിയത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംപി ഖാനെൻ മുർമു സംസാരിക്കുന്ന സമയത്തായിരുന്നു അതിക്രമം. കടും നീല കുപ്പായം ധരിച്ച ഒരാൾ, പിടിക്കപ്പെടാതിരിക്കാൻ ഡെസ്കുകൾക്ക് മുകളിലൂടെ ചാടുന്നതും മഞ്ഞ നിറത്തിലുള്ള സ്പ്രേ പ്രയോഗിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് ഇരുവരെയും കീഴടക്കിയത്.

ഇതുമായി ബന്ധപ്പെട്ട് ഡെൽഹി പൊലീസിന് ആവശ്യമായ നിർദേശങ്ങൾ നൽകിയതായും പ്രാഥമിക അന്വേഷണമനുസരിച്ച് സാധാരണ പുക മാത്രമായിരുന്നുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ലോക്‌സഭാ സ്പീകർ ഓം ബിർള പറഞ്ഞു. രണ്ട് പ്രതികളെയും പിടികൂടുകയും അവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. പുറത്ത് ഉണ്ടായിരുന്ന രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തിലാണ് വീണ്ടും മറ്റൊരു ആക്രമണമുണ്ടായത്. 2001 ഡിസംബര്‍ 13-ന് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു അന്ന് സംഭവം. ആഭ്യന്തര വകുപ്പിന്റെ സ്റ്റികര്‍ പതിച്ച കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അരമണിക്കൂറോളം നീണ്ട വെടിവെയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം ഒമ്പത് പേര്‍ കൊല്ലപ്പെടുകയും അഞ്ചംഗ അക്രമി സംഘത്തെ സുരക്ഷാസേന വധിക്കുകയും ചെയ്തു. രണ്ട് സംഭവങ്ങളും നടക്കുമ്പോൾ ബിജെപി സർകാരായിരുന്നു കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നത് എന്നതാണ് ശ്രദ്ധയമായ കാര്യം. 2001 ലെ അക്രമ സമയത്ത് എ ബി വാജ്‌പേയ് പ്രധാനമന്ത്രിയും എൽ കെ അദ്വാനി ആഭ്യന്തര മന്ത്രിയുമായിരുന്നു.

അക്രമികളുടെ ലക്ഷ്യമെന്ത്?


'ഏകാധിപത്യം അംഗീകരിക്കില്ല' എന്നതടക്കമുള്ള മുദ്രാവാക്യമായിരുന്നു അക്രമികൾ വിളിച്ചിരുന്നത്. 'ഭാരത് മാതാ കീ ജെയ്, വന്ദേമാതരം...ജയ് ഭീം, ജയ് ഭാരത്', തുടങ്ങിയ മുദ്രാവാക്യങ്ങളും ഇവർ മുഴക്കി. ഡിസംബര്‍ 13-ന് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന് ഖാലിസ്താന്‍ നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ കഴിഞ്ഞ ദിവസം ഭീഷണിപ്പടുത്തിയിരുന്നു. ഈ ദിശയിലും അന്വേഷണം നടക്കുന്നുണ്ട്.

അതിനിടെ അക്രമത്തിന്റെ ആസൂത്രണത്തിലും നിർവഹണത്തിലും ആറ് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു. ആറുപേരും ഓൺലൈനിൽ ബന്ധപ്പെടുകയും ഒരുമിച്ച് പദ്ധതി തയ്യാറാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

അതേസമയം, ജോലി ലഭിക്കാത്തതിന്റെ പേരിൽ മകൾ അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പിടികൂടിയ നീലത്തിന്റെ അമ്മയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നീലം ഡെൽഹിയിലേക്ക് പോയത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് നീലത്തിന്റെ അമ്മയും അനുജനും പറഞ്ഞു. അവൾ പഠനത്തിനായി ഹിസാറിൽ പോയതാണെന്ന് മാത്രമേ ഞങ്ങൾക്കറിയൂ. എംഫിൽ, നെറ്റ് അടക്കം യോഗ്യത നേടിയിരുന്നു. തൊഴിലില്ലായ്മയുടെ പ്രശ്നം പലതവണ ഉന്നയിച്ചിട്ടുണ്ടെന്നും സഹോദരൻ വ്യക്തമാക്കി. അക്രമികളുടെ ലക്ഷ്യമെന്തായിരുന്നു എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords:  Lok Sabha, Security, Breach, Accused, BJP, MP, Pratap Simha, Parliament, Arrest, Spray, Lok Sabha security breach: Accused had visitors' pass issued by BJP MP Pratap Simha.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL