Election | രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തിയതി പ്രഖ്യാപിച്ചു, 7 ഘട്ടങ്ങളിലായി വോടെടുപ്പ്; 3 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ്; കേരളം വിധി എഴുതുക ഏപ്രില്‍ 26 ന്
Mar 16, 2024, 16:15 IST
ന്യൂഡെല്‍ഹി: (KasargodVartha) ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളിലായാണ് വോടെടുപ്പ് നടക്കുക. 3 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടക്കും. ഡെല്‍ഹി വിജ്ഞാന്‍ ഭവനിലെ വാര്‍ത്താസമ്മളനത്തില്‍ മുഖ്യ കമിഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കമിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും പങ്കെടുത്തു.
98.6 കോടി വോടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 47.1 കോടി സ്ത്രീ വോടര്‍മാര്‍, പുരുഷ വോടര്‍മാര്‍ 49.7 കോടി, 19.74 കോടി യുവ വോടര്‍മാര്‍, 48000 ട്രാസ്‌ജെന്‍ഡര്‍ വോടര്‍മാര്‍, 1.8 കോടി കന്നി വോടര്‍മാരും ഉണ്ട്. കന്നി വോടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികള്‍. 10.5 ലക്ഷം പോളിംഗ് ബൂത്തുകളിലൂടെയാണ് വോടെടുപ്പ് നടക്കുക.
എല്ലാ ബൂത്തുകളിലും മികച്ച സൗകര്യം ഏര്‍പെടുത്തും. കുടിവെള്ളവും ശൗചാലയവും വീല്‍ചെയറുകളും സജ്ജമാക്കും. 85 വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്ന് വോട് ചെയ്യാം. 'വോട് ഫ്രം ഹോം' സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. ശാരീരിക വെല്ലുവിളികള്‍ ഉള്ളവര്‍ക്കും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനായി കമീഷന്‍ പൂര്‍ണ സജ്ജമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ കെവൈസി ആപില്‍ ലഭ്യമാക്കും.
തിരഞ്ഞെടുപ്പില്‍ പണം കൊടുത്ത് വോടര്‍മാരെ സ്വാധീനിക്കുന്നതും ഭീഷണിപ്പെടുത്തി വോട് രേഖപ്പെടുത്തുന്നതും കര്‍ശനമായി തടയുമെന്നും തിരഞ്ഞെടുപ്പ് അട്ടിമറി ഒരു തരത്തിലും സമ്മതിക്കില്ലെന്നും അക്രം തടയാല്‍ കേന്ദ്ര സേനയെ സജ്ജമാക്കി തിരഞ്ഞെടുപ്പ് സുതാര്യമാക്കും. ജില്ലകളില്‍ 24*7 കണ്‍ട്രോള്‍ മുറികള്‍ സജ്ജമാക്കും.
സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസുകളുമായി ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കും. പണാദിപഥ്യം തടയാന്‍ എല്ലാ സേനാ വിഭാഗങ്ങളുടെയും അന്വേഷണം ഏജന്‍സികളുടെയും സഹായത്തോടെ തടയാനുള്ള നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം തടയാന്‍ സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. അതിര്‍ത്തികളില്‍ സേനാ വിഭാഗങ്ങലുടെ നിരീക്ഷണങ്ങള്‍ക്കൊപ്പം ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കും.
നേരത്തെ പ്രശ്‌ന ബാധ്യതയുള്ള പ്രദേശങ്ങളിലും പുതുതായി പ്രശ്‌ന സാധ്യത ഉണ്ടാകാനുള്ള ബൂത്തുകളിലും വെബ് കാസ്റ്റിംഗ് നടപ്പാക്കും. എയര്‍പോര്‍ടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കും. ഓണ്‍ലൈന്‍ പണമിടപാടുകളിലും നിരീക്ഷണം ഉണ്ടാവും. വിദ്വേഷ പ്രസംഗങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ല.
രാജ്യത്ത് 2100 നിരീക്ഷകരെ തിരഞ്ഞെടുപ്പിനായി നിയോഗിച്ചു. കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുത്. ആരുെേടയും സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കരുത്. ജാതിയുടെയും മതത്തിന്റെയും പേര് വോടുകള്‍ അഭ്യര്‍ഥിക്കരുത്. വിവിധ സംസ്ഥാനങ്ങളിലെ 26 നിയമസഭകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രപ്രദേശില്‍ മെയ് 13 നും, സികിമില്‍ ഏപ്രില്‍ 19 നും, ഒഡിഷയില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.
തമിഴ്‌നാട്, രാജസ്താന്‍, ഛത്തീസ്ഗണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26ന് വെള്ളിയാഴ്ചയാണ് കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുക. 7 ഘട്ടങ്ങളിലായി വോടെടുപ്പ് നടക്കും. ഏപ്രില്‍, മെസ് മാസങ്ങളിലായാണ് 7 ഘട്ടങ്ങളില്‍ വോടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. മൂന്നാം ഘട്ടം മെയ് 7ന്. നാലാം ഘട്ടം മെയ് 13ന്. അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂണ്‍ 1ന്. വോടെണ്ണല്‍ ജൂണ്‍ നാലിന്.
കേരളത്തില്‍ വോടെടുപ്പിന്റെ ഘടന ഇങ്ങനെ:
മാര്‍ച് 28 ന് വിജ്ഞാപനം
പത്രിക സമര്‍പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 4
സൂക്ഷ പരിശോധന ഏപ്രില്‍ 5
പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 8
തിരഞ്ഞെടുപ്പ് തിയതി ഏപ്രില്‍ 26 വെള്ളിയാഴ്ച
Keywords: News, National, National-News, Top-Headlines, Arunachal Pradesh, Andhra Pradesh, Odisha, Sikkim, Assemble Election, Lok-Sabha-Election-2024, Rajiv Kumar, Lok Sabha, Election 2024, Date, Announced, Politics, Party, Lok Sabha Election 2024 Date Announced.