ദക്ഷിണ കന്നഡയിലെ 6 നഗരസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി
Mar 7, 2013, 15:46 IST

544 ബൂത്തുകളിലായി 4,63,791 പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. കോണ്‍ഗ്രസ്, ബി.ജെ.പി, ജനതതള്‍ (എസ്) എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖ കക്ഷികള്‍. ബി.എസ്.ആര്‍ കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, സി.പി.എം, സി.പി.ഐ തുടങ്ങിയ ചെറിയ കക്ഷികളും മത്സര രംഗത്തുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ വ്യാഴാഴ്ച ദക്ഷിണ കന്നഡയില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മംഗലാപുരം നഗര പരിധിയില്‍ മാത്രം 380 ബൂത്തുകളാണുള്ളത്. മൂഡബിദ്രി-23, ഉള്ളാള്‍-39, ബണ്ട്വാള്‍-31, പുത്തൂര്‍-42, ബെല്‍ത്തങ്ങാടി-11, പുത്തൂര്‍ ടൗണ്‍-18 എന്നിങ്ങനെയാണ് ബൂത്തുകള്‍. ആകെ 677 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.
Keywords: National, Karnataka, election, Police, Sullia, Mangalore, Report, Local body elections - Voting begins