Strange Case | കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; 23 കാരന്റെ ചെറുകുടലിൽ നിന്ന് നീക്കം ചെയ്തത് ജീവനുള്ള പാറ്റയെ
● വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലാണ് സംഭവം.
● കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത്തരം കേസുകൾ ജീവന് തന്നെ ഭീഷണിയാകും.
ന്യൂഡൽഹി: (KasargodVartha) ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ 23 കാരനായ യുവാവിൻ്റെ ചെറുകുടലിൽ നിന്ന് 3 സെൻ്റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർമാർ. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലാണ് സംഭവം. നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകൾ ഉപയോഗിച്ചാണ് 10 മിനിറ്റ് നീണ്ട ഈ നടപടിക്രമത്തിലൂടെ പാറ്റയെ പുറത്തെടുത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും മൂലമാണ് രോഗി വൈദ്യസഹായം തേടിയതെന്ന് മെഡിക്കൽ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടൻ്റ് ശുഭം വാത്സ്യ പറഞ്ഞു. തുടർന്ന് അപ്പർ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ (ജിഐ) എൻഡോസ്കോപ്പി നടത്തുകയും, രോഗിയുടെ ചെറുകുടലിൽ ജീവനുള്ള പാറ്റയെ കണ്ടെത്തുകയും ആയിരുന്നെന്ന് വാത്സ്യ പറഞ്ഞു.
ഡ്യുവൽ ചാനലുകളുള്ള ഒരു പ്രത്യേക എൻഡോസ്കോപ്പ് ഉപയോഗിചാണ് ദൗത്യം പൂർത്തിയാക്കിയത് ഒരു ചാനൽ വായുവിന്റെയും ജലത്തിന്റെയും ഇൻഫ്യൂഷനും മറ്റൊന്ന് പ്രാണിയെ വേർതിരിച്ചെടുകുന്നതിനുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത്തരം കേസുകൾ ജീവന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എൻഡോസ്കോപ്പി നടത്തിയാണ് അവർ വേഗത്തിൽ പാറ്റയെ പുറത്തെടുത്തത്. രോഗി ഭക്ഷണം കഴിക്കുമ്പോൾ പാറ്റയെ വിഴുങ്ങിയിരിക്കാം അല്ലെങ്കിൽ ഉറങ്ങുമ്പോൾ അത് വായിൽ കയറിയിരിക്കാം, അദ്ദേഹം പറഞ്ഞു. വൈകിയ ഇടപെടൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
#medicalnews #rarecases #endoscopy #healthupdate #leechremoval #India