city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Literacy rate | ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന് 75 വർഷം; ഇപ്പോഴും 100 ശതമാനം സാക്ഷരതയെന്ന സ്വപ്‌നം അകലെ

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഈ വര്‍ഷം ഇന്‍ഡ്യ ഗവണ്‍മെന്റ് സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാര്‍ഷികം 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഈ ഏഴു ദശകങ്ങളില്‍ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയും ആഗോള തലത്തില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയും ചെയ്യുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ ഗുരുതരമായ സാമൂഹിക-സാമ്പത്തിക വെല്ലുവിളികളില്‍ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല എന്നത് വാസ്തവമാണ്.
                 
Literacy rate | ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന് 75 വർഷം; ഇപ്പോഴും 100 ശതമാനം സാക്ഷരതയെന്ന സ്വപ്‌നം അകലെ

പുതിയ സ്വാതന്ത്ര്യ പരിതസ്ഥിതിയില്‍ മുന്നോട്ട് പോകുമ്പോള്‍ വിദ്യാഭ്യാസ നിലവാരവും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഇന്നും ഇന്‍ഡ്യയിലെ ഓരോ നാലാമത്തെ കുട്ടിക്കും സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ജനസംഖ്യയുടെ 19 ശതമാനം സാക്ഷരരായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷം, സാക്ഷരരായ ജനസംഖ്യ എണ്‍പത് ശതമാനത്തിലെത്തി, എന്നാല്‍ ജനസംഖ്യയുടെ ഇരുപത് ശതമാനം, അതായത് ഏകദേശം 250 ദശലക്ഷം ആളുകള്‍ ഇപ്പോഴും സാക്ഷരരായിട്ടില്ല.

രാജ്യത്തെ വിദ്യാഭ്യാസ നിരക്ക് വര്‍ധിപ്പിക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദം സ്ഥിരമായി തുടരുന്നു, അതിനായി സര്‍കാരുകള്‍ കാലാകാലങ്ങളില്‍ ചില പ്രോത്സാഹന പദ്ധതികളും പ്രഖ്യാപിക്കുന്നു. എന്നിട്ടും, പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കുന്നില്ല. രാജ്യത്തെ പതിനഞ്ച് കോടിയോളം കുട്ടികളും യുവാക്കളും ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. 25 കോടിയോളം ജനസംഖ്യ ഇപ്പോഴും സാക്ഷരരല്ല.

ഇന്‍ഡ്യയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള സംസ്ഥാനമാണ് ബിഹാര്‍, ഇവിടെ 63.82% മാത്രമാണ് സാക്ഷരത. അരുണാചല്‍ പ്രദേശ് (65.38), രാജസ്താന്‍ (66.11) എന്നിങ്ങനെയുമാണ് സ്ഥിതി. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ട് പതിനൊന്ന് വര്‍ഷം തികയുമ്പോള്‍ ഇതാണ് സ്ഥിതി. പതിനാല് വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുമെന്ന് നിയമം വാഗ്ദാനം ചെയ്യുന്നുവെന്ന് ഓര്‍ക്കുക.

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുമ്പോള്‍, മനുഷ്യന്റെ മാനസിക ശക്തിയുടെ വികാസത്തിന് വിദ്യാഭ്യാസം അനിവാര്യമായ പ്രക്രിയയാണെന്ന് ഭരണാധികാരികള്‍ മനസിലാക്കേണ്ടതുണ്ട്. ആണായാലും പെണ്ണായാലും ആരുടെയെങ്കിലും വിദ്യാഭ്യാസം നിഷേധിക്കുന്നത് അവരുടെ മാനസിക ശേഷിയുടെ വികാസത്തെ തടയുക എന്നതാണ്. അതിനാല്‍ അനിവാര്യമായ മാറ്റങ്ങള്‍ ആവശ്യമാണ്.

Keywords: News, National, Top-Headlines, Azadi Ka Amrit Mahotsav, Challenges-Post-Independence, India, Government, Education, Students, School, College, Literacy rate not reached 100 percent in 75 years.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia