city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമാന റാഞ്ചല്‍ ഭീഷണി; മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം, സന്ദേശം അയച്ചത് അഞ്ജാത യുവതി

ന്യൂഡല്‍ഹി: (www.kasargodvartha.com 16.04.2017) ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്ത് വിമാനം റാഞ്ചാന്‍ ഭീകരര്‍ പദ്ധതിയിട്ടതായുള്ള സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

വിമാന റാഞ്ചല്‍ ഭീഷണി; മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം, സന്ദേശം അയച്ചത് അഞ്ജാത യുവതി

മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ ആറു യുവാക്കള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഈ ഗൂഢാലോചനയില്‍ 23 പേര്‍ ഉള്‍പെട്ടിട്ടുണ്ടെന്നുമാണ് മുംബൈ പോലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചത്. ഒരു യുവതിയാണ് ഈ സന്ദേശം അയച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനായിട്ടില്ല.

ഭീഷണി സന്ദേശം ലഭിച്ച കാര്യം സി ഐ എസ് എഫും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സി ഐ എസ് എഫിന് നിര്‍ദേശം നല്‍കി. ചെന്നൈയിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, കാമരാജ് ഡൊമസ്റ്റിക് ടെര്‍മിനല്‍ ഗേറ്റുകളിലൂടെയുള്ള സന്ദര്‍ശക പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Airport, National, Investigation, Police, New Delhi, News, Top-Headlines, Letter to Mumbai Police talks of plane hijack plot, bomb threat; major airports on alert. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia