city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Left parties | ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളില്‍ ഇടത് പാര്‍ടികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്

/ സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡയിലും ഉഡുപിയിലും സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. ബിജെപിയെ പരാജയപ്പെടുത്തുക എന്ന മുഖ്യലക്ഷ്യം മുന്നില്‍ കണ്ടാണിത്. ഈ മാസം 18ന് മംഗ്‌ളുറു ടൗണ്‍ഹോളില്‍ സിപിഐ, സിപിഎം നേതാക്കള്‍ പങ്കെടുക്കുന്ന ഇടതുപാര്‍ടി കണ്‍വെന്‍ഷനില്‍ രണ്ടു ജില്ലകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തുന്നത് സംബന്ധിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന കമിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ടുമായ മുനീര്‍ കാട്ടിപ്പള്ള' കാസര്‍കോട് വാര്‍ത്ത'യോട് പറഞ്ഞു.

Left parties | ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളില്‍ ഇടത് പാര്‍ടികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്

ബിജെപിക്ക് എതിരെ വോടുകളുടെ ഏകീകരണം ഉണ്ടാവണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തുമ്പോള്‍ ബിജെപിയിതര വോടുകള്‍ ഭിന്നിക്കും. ഇത് ഈ തിരഞ്ഞെടുപ്പില്‍ സംഭവിക്കരുത്. കര്‍ണാടകയില്‍ അഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുക. ഇതില്‍ നിന്ന് തീരദേശ ജില്ലകളെ ഒഴിവാക്കി. ഇടതു പാര്‍ട്ടികള്‍ക്ക് നല്ല വേരോട്ടം ഉണ്ടായിരുന്ന മണ്ണാണിതെന്ന് മുനീര്‍ അവകാശപ്പെട്ടു. 1983ല്‍ സിപിഎമിലെ പി രാമചന്ദ്ര റാവു (16423) കോണ്‍ഗ്രസിലെ കെഎസ് മുഹമ്മദ് മസ്ഊദിനെ (13903) പരാജയപ്പെടുത്തി എംഎല്‍എയായിരുന്നു.

ബിജെപിയും ആര്‍എസ്എസും തീരദേശ ജില്ലകളെ തീവ്രഹിന്ദുത്വ പരിശീലന കളരിയാക്കുന്നതിന് എതിരെ ജനമനസ് ഉണര്‍ത്താനായിരുന്നു 2017 ഫെബ്രുവരിയില്‍ മംഗ്‌ളൂറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത റാലി സംഘടിപ്പിച്ചത്. കര്‍ണാടകയില്‍ കാലുകുത്തിയാല്‍ വെട്ടും എന്ന നളിന്‍ കുമാര്‍ കട്ടീല്‍ എംപിയുടെ ഭീഷണി നിലനില്‍ക്കെ അന്നത്തെ സിദ്ധാരാമയ്യ സര്‍കാര്‍ ഒരുക്കിയ വന്‍ സുരക്ഷാ വലയത്തിലാണ് പിണറായി വിജയന്റെ പരിപാടികളും റാലിയും നടന്നത്.

എന്നാല്‍ തുടര്‍ന്നു നടന്ന 2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഏഴിടത്ത് ജയിക്കുകയും കോണ്‍ഗ്രസ് ഏഴില്‍ നിന്ന് ഒറ്റ എംഎല്‍എയില്‍ ഒതുങ്ങുകയുമാണ് ചെയ്ത്. ഉഡുപി ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളും ബിജെപി തൂത്തുവാരുകയും ചെയ്തു. മംഗ്‌ളുറു മണ്ഡലത്തില്‍ നിതിന്‍ കുത്താര്‍- 2372, മംഗ്‌ളുറു നോര്‍തില്‍ മുനീര്‍ കാട്ടിപ്പള്ള-2472, മംഗ്‌ളുറു സൗതില്‍ സുനില്‍ കുമാര്‍ ബജല്‍ - 2329 എന്നിങ്ങിനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ നേടിയ വോടുകള്‍. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡയില്‍ മൊത്തമുള്ള എട്ടും ഉഡുപിയില്‍ ആകെയുള്ള അഞ്ചും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മുഖ്യമത്സരം.

Keywords: News, National, Top-Headlines, Manglore-News, BJP, Karnataka, Candidate, Pinarayi Vijayan, Vote, Party, MLA, Left parties campaign for Congress candidates in Dakshina Kannada and Udupi districts.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia