city-gold-ad-for-blogger

Cervical Cancer | സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദത്തെ പ്രതിരോധിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്‍ഡ്യ

ന്യൂഡെല്‍ഹി: (www.kvartha.com) സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദത്തെ പ്രതിരോധിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്‍ഡ്യ. 'ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപിലോമ വൈറസ് വാക്സിന്‍-സെര്‍വാവാക്' (QHPV) ആണ് വികസിപ്പിച്ചത്. ക്യൂ എച് പി വി യില്‍ വൈറസിന്റെ ഡി എന്‍ എ യോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകില്ലെന്ന് സിറംഇന്‍സ്റ്റിറ്റിയൂട് വൃത്തങ്ങള്‍ പറഞ്ഞു.


Cervical Cancer | സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദത്തെ പ്രതിരോധിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്‍ഡ്യ

സിറം ഇന്‍സ്റ്റിറ്റിയൂടും ബയോടെക്നോളജി വകുപ്പും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ് സിങ് ബുധനാഴ്ച പുറത്തിറക്കും. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്‌സിന്‍ ഒമ്പതുമുതല്‍ പതിന്നാലുവരെ വയസുള്ള പെണ്‍കുട്ടികളിലാണ് കുത്തിവെക്കുക.

ആദ്യ ഡോസ് ഒമ്പതാം വയസിലും അടുത്ത ഡോസ് 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസിനു മുകളിലുള്ളവരാണെങ്കില്‍ മൂന്ന് ഡോസ് വാക്സിന്‍ സ്വീകരിക്കണം.

Keywords:  India Launches Vaccine Against Cervical Cancer, New Delhi, News, Technology, Health, Health and Fitness, National, Girl.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia