കാശ്മീരിലെ അതിര്‍ത്തിയില്‍ വന്‍ തുരങ്കം; നുഴഞ്ഞുകയറ്റത്തിന് പാക് നിര്‍മിച്ചതാണെന്ന് ഇന്ത്യന്‍ സൈന്യം
Oct 1, 2017, 10:55 IST
ശ്രീനഗര്‍: (www.kasargodvartha.com 01.10.2017) കാശ്മീരിലെ അതിര്‍ത്തിയില്‍ വന്‍ തുരങ്കം കണ്ടെത്തി. നുഴഞ്ഞുകയറ്റത്തിന് പാക് നിര്‍മിച്ചതാണ് തുരങ്കമെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചു. ജമ്മു കാശ്മീരിലെ അര്‍ണിയ മേഖലയില്‍ ദമാനക്കടുത്തുള്ള ഇന്ത്യ- പാക് അതിര്‍ത്തി വേലിക്ക് സമീപമാണ് അതിര്‍ത്തി സുരക്ഷ സേന 14 അടി ആഴമുള്ള തുരങ്കം കണ്ടെത്തിയത്.
പാക് അധീന പ്രദേശത്തേക്കാണ് തുരങ്കം പോകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് തുരങ്കം ജവാന്മാരുടെ ശ്രദ്ധയില്‍ പെട്ടതെന്ന് ബിഎസ്എഫിന്റെ ജമ്മു ഐജി റാം അവ്ത്താര്‍ അറിയിച്ചു. അര്‍ണിയ മേഖലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ ഒരു സൈനികനും സാധാരണക്കാരനും കൊല്ലപ്പെട്ടു. തുരങ്കം നിര്‍മ്മിക്കുന്നതിനായി ഇന്ത്യന്‍ ജവാന്മാരുടെ ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് പാക് സൈന്യം ഈ ആക്രമണം നടത്തിയതെന്നാണ് ബിഎസ്എഫ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Top-Headlines, News, India, Army, Pakistan, Tunnel, Found, Kashmir.