city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്‍ മുഖ്യമന്ത്രി ലാലുവിന് പണികിട്ടി; ഉദ്യാനപാലകന്‍

റാഞ്ചി: (www.kasargodvartha.com 09.01.2018) കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷക്ക് വിധേയനായ ആര്‍ജെഡി നേതാവ് ലാലുപ്രസാദിന് ജയിലില്‍ ലഭിച്ച ജോലി പൂന്തോട്ട പരിപാലനം. തിങ്കളാഴ്ച മുതല്‍ ലാലു സന്തോഷത്തോടെ ജോലിയേറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ദിവസം 94 രൂപയാണ് പ്രതിഫലം.

കാലിത്തീറ്റകുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവിന് ശിക്ഷ വിധിച്ചതിന് പിന്നാലെ ബിഹാറില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായി. ലാലുവിന്റെ മകനും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി ആയിരുന്ന തേജസ്വി നിതീഷിനെതിരെ പ്രതികരിച്ചതില്‍ ബിജെപി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. തേജസ്വിക്കെതിരെയുള്ള സ്വത്ത് കേസിന്റെ പേരിലാണ് നിതീഷ് സഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നത്. ബിജെപിക്കൊപ്പം പോയിരുന്നുവെങ്കില്‍ ലാലുവിന് ഹരിശ്ചന്ദ്ര പുരസ്‌കാരം നല്‍കി ആദരിക്കുമായിരുന്നുവെന്നും തേജസ്വി ബിജെപിയെ കളിയാക്കിയിരുന്നു.

മുന്‍ മുഖ്യമന്ത്രി ലാലുവിന് പണികിട്ടി; ഉദ്യാനപാലകന്‍


അതിനിടെ ലാലു ജാമ്യത്തിന് ശ്രമം തുടങ്ങി. റാഞ്ചി കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുന്നത്. കഴിഞ്ഞ ദിവസം വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. മറ്റൊരു കേസില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായപ്പോള്‍ ജയിലില്‍ തണുപ്പാണെന്ന് പരാതിപ്പെട്ട ലാലുവിനോട് തബല കൊട്ടിയാല്‍ തണുപ്പ് മാറുമെന്ന ജഡ്ജിയുടെ മറുപടിയും ചര്‍ച്ചയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Jail, BJP, Court, Bail, Lalu Prasad Yadav gets gardener job in jail, will be paid Rs 93 a day.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia