പട്ടാപകല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് യുവതി കൈകുഞ്ഞിനെയും എടുത്ത് ഓടി, പ്രതി സി സി ടിവിയില്‍ കുടുങ്ങി
Jul 3, 2018, 18:41 IST
ഹൈദരാബാദ്:(www.kasargodvartha.com 03/07/2018) പട്ടാപകല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് യുവതി കൈകുഞ്ഞിനെയും എടുത്ത് ഓടി. പ്രതി സി സി ടിവിയില്‍ കുടുങ്ങി. ഹൈദരാബാദ് സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയിലാണ് സംഭവം. രംഗ റെഡി സ്വദേശികളുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ
വാക്‌സിനേഷന്‍ എടുക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലെത്തിയത്. പിതാവ് ആധാര്‍കാര്‍ഡ് കോപ്പിയെടുക്കാന്‍ പോയതായിരുന്നു. കാത്തിരുന്ന് ക്ഷീണിച്ച അമ്മയോട് കുഞ്ഞിനെ വാക്‌സിനെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഈ സ്ത്രീ സമീപിക്കുകയായിരുന്നു. ഇവര്‍ ആശുപത്രിയിലെ ജോലിക്കാരി ആയിരിക്കുമെന്ന് വിചാരിച്ചാണ് അമ്മ കുഞ്ഞിനെ എല്‍പ്പിച്ചത്. എന്നാല്‍ യുവതി കുട്ടിയുമായി കടന്നുകളയുകയായിരുന്നു. യുവതി പിന്നീട് കര്‍ണാടകയിലെ ബിഡാറിലേക്ക് ബസ് കയറി പോവുന്നതുമായ സി സി ടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.
കുഞ്ഞിനെ കണ്ടെത്താനായി ഹൈദരാബാദ് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ബിഡാര്‍ ജില്ല കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ തട്ടികൊണ്ടു പോകുന്ന റാക്കറ്റുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞുമായി ബന്ധപ്പെട്ട രേഖകള്‍ ഇവര്‍ കൈവശപ്പെടുത്തിയതിനാലാണ് സെക്യൂരിറ്റിക്ക് സംശയം നല്‍കാതെ ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചതെന്നാണ് നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Accused, Police, Hospital, Kidnap, Investigation,Lady Kidnaped baby in hospital at Hyderabad