city-gold-ad-for-blogger

മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല; വിവാദം പുകയുന്നു

ന്യൂഡല്‍ഹി: (www.kasargodvartha.com 28.12.2018) ലോക്സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് വിവാദത്തിന് കാരണമായി. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പി കെ കുഞ്ഞാലിക്കുട്ടി എം പി പാര്‍ലമെന്റില്‍ എത്താതിരുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഐ എന്‍ എല്‍ രംഗത്തെത്തി. സമുദായ വഞ്ചനയാണ് കുഞ്ഞാലിക്കുട്ടി കാണിച്ചിരിക്കുന്നതെന്നാണ് ഐ എന്‍ എല്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.
മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല; വിവാദം പുകയുന്നു

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്തയില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുള്ളതായും റിപോര്‍ട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ലീഗിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ച ഇ ടി മുഹമ്മദ് ബഷീര്‍ ബില്ലിനെതിരെ ആഞ്ഞടിച്ച് സംസാരിച്ചിരുന്നു. ബില്ലുണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ചാണ് ഇ ടി സംസാരിച്ചത്. വിവാഹമോചനം നടത്തുന്ന പുരുഷനെ മൂന്നു വര്‍ഷം ജയിലിലിട്ടാല്‍ പിന്നെങ്ങനെയാണ് ചിലവിനുള്ള തുക നല്‍കുകയെന്നും ഇ ടി ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Kerala, Top-Headlines, P.K.Kunhalikutty, കേരള വാര്‍ത്ത, National, Kunhalikkutty not attended in Triple talaq bill; Controversy
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia