Tragedy | മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായി സൂചന; നിരവധി പേര്‍ക്ക് പരുക്ക്; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

● ബുധനാഴ്ച പുലര്‍ച്ചെ 2:30 ഓടെയായിരുന്നു സംഭവം.
● എത്ര പേര്‍ക്ക് പരുക്കുകളുണ്ടെന്ന് വ്യക്തമല്ല.
● അമൃത് സ്‌നാന ചടങ്ങുകള്‍ നിര്‍ത്തിവെച്ചു.
● അഖാഡകള്‍ സ്‌നാനത്തില്‍നിന്ന് പിന്മാറി.
ലക്‌നൗ: (KasargodVartha) പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമായ മൗനി അമാവാസി നാളില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 2:30 ഓടെയായിരുന്നു സംഭവം.
അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടം സംഭവിച്ചത്. മഹാകുംഭ മേളയില്‍ 'മൗനി അമാവാസി'യോടനുബന്ധിച്ച് പതിനായിരക്കണക്കിന് ഭക്തര്‍ ഗംഗാ നദിയില്‍ അമൃത് സ്‌നാനത്തിനായി എത്തിയിരുന്നു. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലര്‍ച്ചെയോടെ വലിയ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു.
പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയതിന് ശേഷവും മരണം സംഭവിച്ചെങ്കിലും ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, അപകടത്തില്‍ മരണം സംബന്ധിച്ച വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചില്ല. എത്ര പേര്‍ക്ക് പരുക്കുകളുണ്ടെന്ന് വ്യക്തമല്ല. പരുക്കേറ്റവരുടെ വിവരവും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
തിരക്കിനെ തുടര്‍ന്ന് അമൃത് സ്‌നാന ചടങ്ങുകള്‍ നിര്‍ത്തിവെച്ചു. നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് പൊതുജനങ്ങളുടെ വലിയ പ്രയോജനത്തിനായി അഖാഡകള്‍ 'അമൃത് സ്‌നാനത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. ഫെബ്രുവരി 3 ന് നടക്കുന്ന ബസന്ത് പഞ്ച്മിയിലെ മൂന്നാമത്തെ 'ഷാഹി സ്‌നാന'ത്തില്‍ അഖാഡകള്‍ പങ്കെടുക്കും.
2025ലെ മൗനി അമാവാസിയിലെ മഹാകുംഭത്തിലേക്ക് ഏകദേശം 10 കോടി ഭക്തരെ പ്രതീക്ഷിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനകം തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും മേള സൈറ്റില്‍ ഒരുക്കിയിരുന്നു. എല്ലാ ഭക്തജനങ്ങളും ഘാട്ടുകളെ സംഗമത്തിന് തുല്യമായി കാണണമെന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റായ വിവരങ്ങളുടെ തിരക്ക് ഒഴിവാക്കണമെന്നും ഉപദേശം നല്‍കിയിരുന്നതാണ്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിര്‍ദേശം നല്‍കി. കുംഭമേളയിലെ വിശേഷ ദിനത്തില്‍ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്.
12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭം ജനുവരി 13 ന് തുടങ്ങി ഫെബ്രുവരി 26 വരെ തുടരും. മെഗാ ഇവന്റിന് ആതിഥേയത്വം വഹിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ കാലയളവില്‍ 40 മുതല്‍ 45 കോടി വരെ ആളുകളാണ് പ്രതീക്ഷിക്കുന്നത്.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. കുംഭമേളയിലെ സുരക്ഷയെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?
Stampede during the Kumbh Mela in Prayagraj has resulted in the death of at least 15 people. The incident occurred during the auspicious day of Mauni Amavasya. Prime Minister Narendra Modi has taken note of the situation.
#KumbhMela #Stampede #Tragedy #India #Prayagraj #MauniAmavasya
The tragic stampede at the Sangam banks in #Prayagraj during #Mahakumbh, which claimed the lives of more than 15 devotees, is extremely heartbreaking.
— Mahua Moitra Fans (@MahuaMoitraFans) January 29, 2025
But look at the distressing scene, injured people are lying on the floor with no stretchers, no beds, and absolutely no… pic.twitter.com/EIdzBxqnjf