city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Deve Gowda | എച് ഡി കുമാര സ്വാമി മുഖ്യമന്ത്രിയാവുമെന്ന് എച് ഡി ദേവഗൗഡ

മംഗ്‌ളുറു: (www.kasargodvartha.com) ജെ ഡി എസ് നേതാവ് എച് ഡി കുമാര സ്വാമി ഈ മാസം 10ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലൂടെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാവുമെന്ന് പാര്‍ടി ദേശീയ അധ്യക്ഷന്‍ എച് ഡി ദേവഗൗഡ പറഞ്ഞു. സൂറത്കലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മംഗ്‌ളുറു നോര്‍ത് മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയ മുന്‍ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ ഗൗഡ.
    
Deve Gowda | എച് ഡി കുമാര സ്വാമി മുഖ്യമന്ത്രിയാവുമെന്ന് എച് ഡി ദേവഗൗഡ

കുമാരസ്വാമി മുഖ്യമന്ത്രിയായ സര്‍കാര്‍ നടപ്പാക്കിയ വികസന, ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ മനസിലാക്കി വോട് ചെയ്യും. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പദ്ധതികള്‍ നടപ്പാക്കുന്നതാണ് കുമാരസ്വാമി ശൈലി. താന്‍ കാര്യങ്ങള്‍ പെരുപ്പിച്ചു പറയുകയല്ല, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളിയ രാജ്യത്തെ ഏക സംസ്ഥാനമായി കര്‍ണാടക മാറിയത് കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോഴാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീപക്ഷ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പാര്‍ലമെന്റിന് മുമ്പാകെയുള്ള വനിത സംവരണം നടപ്പാക്കുകയാണെന്ന് ഗൗഡ പറഞ്ഞു.
മംഗ്‌ളുറു നോര്‍ത് മണ്ഡലത്തില്‍ 2013ല്‍ എംഎല്‍എ ആയിരുന്ന ബി മുഹ്യുദ്ദീന്‍ ബാവക്ക് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നിഷേധിച്ചത് അനീതിയാണ്. അത് മനസിലാക്കിയാണ് അദ്ദേഹത്തെ ജെഡിഎസ് സ്ഥാനാര്‍ഥിയാക്കിയത്. തീരദേശത്തിന്റെ മണ്ണിലും മനസിലും ജെഡിഎസ് ഉണ്ട്. മൂന്ന് എംഎല്‍എമാരും അഞ്ച് ജില്ല പഞ്ചായത് അംഗങ്ങളും പാര്‍ടിക്ക് ഉണ്ടായിരുന്നതായി ഗൗഡ അനുസ്മരിച്ചു.

Keywords: Mangalore News, Malayalam News, Karnataka Election News, Deve Gowda, JDS, H D Kumaraswamy, Kumaraswamy to become CM again, says Deve Gowda.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia