വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ ചെന്നൈയിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി-സ്വിഫ്റ്റ്
തിരുവനന്തപുരം: (www.kasargodvartha.com 14.04.2022) വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ ചെന്നൈയിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി-സ്വിഫ്റ്റ്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സര്‍വീസ് നടത്തും.
ഏപ്രില്‍ 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30 മണിക്ക് ആലപ്പുഴ, തൃശൂര്‍, പാലക്കാട് സേലം വഴി ചെന്നൈ (ടികറ്റ് നിരക്ക്: 2181 രൂപ)യിലേക്കും, വൈകുന്നേരം 7.30 മണിക്ക് തിരുവനന്തപുരത്ത് നിന്ന് നാഗര്‍ കോവില്‍, തിരുനല്‍വേലി, മഥുര, ട്രിച്ചി വഴി ചെന്നൈ (ടികറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സര്‍വീസ് നടത്തുക. ഇതേ ബസുകള്‍ 18ന് വൈകുന്നേരം 6.30 മണിക്ക് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30 മണിക്ക് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ നടത്തും.
ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www(dot)online(dot)keralartc(dot)com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആര്‍ടിസി) എന്ന മൊബൈല്‍ ആപ് (Mobile app) വഴിയും ടികറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: (24*7) +91 471 2463799, +91 9447071021.
Keywords: Easter, News, Thiruvananthapuram, Kerala, Top-Headlines, KSRTC, KSRTC-bus, Chennai, National, Vishu, KSRTC-Swift with additional service to Chennai on Vishu-Easter days.