city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Auto Expo | ഓട്ടോ എക്സ്പോയില്‍ ഈ വാഹന നിര്‍മാണ കമ്പനികള്‍ പങ്കാളികളാകും; പ്രത്യേകതകളും സവിശേഷതകളും അറിയാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ ഷോയായ ഓട്ടോ എക്സ്പോ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇന്ത്യയില്‍ ഓട്ടോ എക്സ്പോ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ 2020 ലെ അവസാന ഇവന്റിന് ശേഷം, കോവിഡ് കാരണം ഇപ്പോഴാണ് നടക്കുന്നത്. 2023 ജനുവരി 11 മുതല്‍ 18 വരെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടിലാണ് എക്സ്പോ നടക്കുക. രാജ്യത്തെങ്ങുമുള്ള കാര്‍, ബൈക്ക് പ്രേമികള്‍ ഇവിടെ ഒത്തുകൂടും.
           
Auto Expo | ഓട്ടോ എക്സ്പോയില്‍ ഈ വാഹന നിര്‍മാണ കമ്പനികള്‍ പങ്കാളികളാകും; പ്രത്യേകതകളും സവിശേഷതകളും അറിയാം

പ്രത്യേകത

എക്സ്പ്ലോര്‍ ദ വേള്‍ഡ് ഓഫ് മൊബിലിറ്റി എന്ന വിഷയമാണ് ഇത്തവണ പതിനാറാം പതിപ്പിന്റെ പ്രമേയമെന്ന് ഓട്ടോ എക്സ്പോ ആരംഭിക്കുന്നതിന് മുമ്പ് സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തീമിന് കീഴില്‍, കൂടുതല്‍ സുരക്ഷിതവും വൃത്തിയുള്ളതും ഹരിതസഹൃദവും ഭാവിയിലേക്കുള്ളതുമായ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിഎന്‍ജി, എല്‍എന്‍ജി, എത്തനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ലെക്‌സ് വാഹനങ്ങള്‍, ഹൈഡ്രജന്‍ ടെക്‌നോളജി വാഹനങ്ങള്‍ എന്നിവയുടെ പ്രോട്ടോടൈപ്പുകളും പരിപാടിയില്‍ കാണാം.

എത്ര കമ്പനികള്‍ പങ്കെടുക്കും

എക്സ്പോയില്‍ 48 വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ 114 വ്യവസായ പങ്കാളികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അഞ്ച് ആഗോള പ്രീമിയറുകള്‍ക്കൊപ്പം 75-ലധികം വാഹനങ്ങള്‍ പുറത്തിറക്കിയേക്കും. മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, എംജി, ടാറ്റ, ടൊയോട്ട, അശോക് ലെയ്ലാന്‍ഡ്, ജെബിഎം, എസ്എംഎല്‍, ഐഷര്‍, ഹീറോ മോട്ടോഴ്സ്, ടിവിഎസ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ, ബജാജ് ഓട്ടോ, യമഹ മോട്ടോര്‍ ഇന്ത്യ, എന്നിവയാണ് എക്സ്പോയില്‍ പങ്കെടുക്കുന്ന ചില പ്രധാന കമ്പനികള്‍. സുസുക്കി മോട്ടോര്‍സൈക്കിള്‍ തുടങ്ങിയ കമ്പനികള്‍ പങ്കാളികളാകും. അതേസമയം, മെഴ്സിഡസ്, മഹീന്ദ്ര തുടങ്ങിയ ചില കമ്പനികള്‍ ഈ വര്‍ഷം ഓട്ടോ എക്സ്പോയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു.

എക്‌സ്‌പോ എത്ര വലുതായിരിക്കും

മൂന്ന് പ്രത്യേക പവലിയനുകളാണ് എക്സ്പോയില്‍ ഒരുക്കിയിരിക്കുന്നത്. ഫ്‌ലെക്‌സ് ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങളും നാലു ചക്ര വാഹനങ്ങളും പ്രദര്‍ശിപ്പിക്കുന്ന എഥനോള്‍ പവലിയന്‍ ഇതിലൊന്നായിരിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ആറ് ഇരുചക്ര വാഹന കമ്പനികള്‍ തങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ അവതരിപ്പിക്കും.

ഇതിന് പുറമെ സൂപ്പര്‍ കാറുകളും സൂപ്പര്‍ ബൈക്കുകളും രണ്ടാം പവലിയനിലുണ്ടാകും. ഇതില്‍ പ്രധാനമായും ഔഡി, ബനെല്ലി തുടങ്ങിയ ചില പ്രത്യേക സൂപ്പര്‍ കാര്‍, ബൈക്ക് കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. എത്തനോള്‍, സൂപ്പര്‍കാറുകള്‍, ബൈക്കുകള്‍ എന്നിവയുടെ പവലിയനുകള്‍ക്ക് പുറമെ രാജ്യത്തെയും ലോകത്തെയും ചില വിന്റേജ് കാറുകള്‍ പ്രദര്‍ശിപ്പിക്കുന്ന വിന്റേജ് വാഹനങ്ങള്‍ക്കായാണ് മൂന്നാമത്തെ പ്രത്യേക പവലിയന്‍.

ഇലക്ട്രിക് വാഹനങ്ങളും പ്രദര്‍ശിപ്പിക്കും

ഇലക്ട്രിക് വാഹനങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. പ്യാര്‍ EV, Ola, TVS Praveg, BYD തുടങ്ങിയ കമ്പനികള്‍ അവരുടെ ബൈക്കുകള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. ഇതോടൊപ്പം നിരവധി ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

എപ്പോള്‍ തുടങ്ങും

ഓട്ടോ എക്സ്പോ 2023 ജനുവരി 11 മുതല്‍ ആരംഭിക്കും. എന്നാല്‍ ആദ്യ ദിവസം മാധ്യമങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ജനുവരി 12ന് എക്സ്പോ ഔദ്യോഗികമായി തുറക്കും. രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരിയും മഹേന്ദ്ര നാഥ് പാണ്ഡെയും തുടക്കം കുറിക്കും. ജനുവരി 13ന് രാവിലെ 11 മണി മുതല്‍ ബിസിനസ് സന്ദര്‍ശകര്‍ക്കായി സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതിനുശേഷം ജനുവരി 14 മുതല്‍ 18 വരെ രാവിലെ 11 മുതല്‍ രാത്രി എട്ട് വരെ പൊതുജനങ്ങള്‍ക്കും പരിപാടികളില്‍ പങ്കെടുക്കാം.

ടിക്കറ്റ് നിരക്ക്

ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 350 രൂപ മുതല്‍ 750 രൂപ വരെയാണ്. ജനുവരി 13ന് വരുന്നവര്‍ക്ക് 750 രൂപയും വാരാന്ത്യങ്ങളില്‍ 475 രൂപയും 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്സ്പോയ്ക്കുള്ള ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ നിന്ന് ബുക്ക് ചെയ്യാം. ഇതോടൊപ്പം, ഡല്‍ഹി മെട്രോയുടെയും ഐഇഎംഎല്‍ ഗ്രേറ്റര്‍ നോയിഡയുടെയും ചില സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം.

Keywords:  Auto-Expo, Latest-News, National, Top-Headlines, New Delhi, Vehicles, Car, Business, Know What Will Be Special In Auto Expo 2023.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia